Kerala

കിളികള്‍ക്ക് കൂടൊരുക്കി കിറ്റ്‌സ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് പ്രകൃതിയില്‍ നിന്ന് അപ്രതക്ഷ്യമായി കൊണ്ടിരിക്കുന്ന പക്ഷികള്‍ക്ക് കൂടൊരുക്കുന്നു.
കിറ്റ്‌സ് ക്യാമ്പസിനുള്ളില്‍ ഒന്‍പത് വര്‍ഷം മുമ്പ് വരെ നിറയെ പക്ഷികള്‍ അധിവസിച്ചിരുന്ന ഇടമായിരുന്നു.

എന്നാല്‍ ഈ അടുത്തിടെ നടന്ന പഠനത്തിലൂടെയാണ് പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് മനസ്സിലാക്കിയത്. ഇതിന്റെ ഭാഗമായിട്ടാണ് കൂടൊരുക്കി വിദ്യാര്‍തഥികളും അധ്യാപകരും പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

ആദ്യ ഘട്ടത്തില്‍ 48 കൂടുകള്‍ ഇവര്‍ ഒരുക്കി എന്നാല്‍ നിലവിലിപ്പോള്‍ 27 കൂടുകള്‍ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ. 28 ഇനങ്ങളില്‍ പെട്ട് പക്ഷികള്‍ ക്യാമ്പസില്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കൂടൊരുക്കുന്നതിലൂടെ ഇവയെ മടക്കി കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് അധ്യാപകരും കുട്ടികളും വിശ്വസിക്കുന്നത്, പക്ഷികളെ മടക്കി കൊണ്ടു വരുന്നതിലൂടെ അതിന്റെ ആവാസവ്യവസ്ഥയെ പുനര്‍ജീവിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നു കിറ്റ്സിലെ അസിസ്റ്റന്റ്‌  പ്രൊഫസ്സറായ ബാബു രംഗരാജ് ടൂറിസം ന്യൂസ്‌ ലൈവിനോട് പറഞ്ഞു.

ക്യാമ്പസില്‍ പദ്ധതി വിജയകരമായി മുന്നോട്ട് പോയാല്‍ തിരുവനന്തപുരം നഗരത്തിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് കിറ്റ്‌സിലെ അധികൃതര്‍.