Career

വിനോദ സഞ്ചാര വകുപ്പ് ഹ്രസ്വകാല ടൂര്‍ ഗൈഡ് പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു

കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പ്രാദേശിക തലത്തിലേക്കും സംസ്ഥാന തലത്തിലേക്കും ടൂര്‍ ഗൈഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തലത്തില്‍ 50 ഒഴിവുകളും പ്രാദേശിക തലത്തില്‍ 200 ഒഴുവുകളിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്.
തിരുവനന്തപുരം, എറണാകുളം,തൃശ്ശൂര്‍ തലശ്ശേരി എന്നീ പരിശീലന കേന്രങ്ങളില്‍ നടക്കുന്ന കോഴ്‌സിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 22ാണ്.

സംസ്ഥനത്തലത്തില്‍ ഒന്‍പത് ആഴ്ചയും പ്രാദേശിക തലത്തില്‍ നാല് ആഴ്ച്ചയും നീണ്ട് നില്‍ക്കുന്ന കോഴ്‌സിന്റെ ഫീസ് 25000, 9500 രൂപയാണ്‌. ഇതില്‍ ഫീസിനത്തിന്റെ 50 ശതമാനം വിനോദസഞ്ചാര വകുപ്പ് വഹിക്കും.

എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിനോദസഞ്ചാര വകുപ്പ് ഗൈഡ് ലൈസന്‍സ് നല്‍കുന്നതാണ്.

പ്രാദേശിക തലത്തില്‍ അതാത് ജില്ലകളില്‍ നിന്നുവള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org സന്ദര്‍ശിക്കുക. ഫോണ്‍: 0471 2329539,2329468, 2339178