News

മൂന്നാർ, തേക്കടി യാത്രാ നിരോധനം നീക്കി; ഇനി യാത്ര പോകാം ഇവിടേയ്ക്ക്

മഴ മുന്നറിയിപ്പിനെ തുടർന്ന്  മൂന്നാർ, തേക്കടി അടക്കം ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ യാത്രാ നിരോധനം നീക്കി. ഇനി നീലക്കുറിഞ്ഞിയടക്കം തേക്കടി, മൂന്നാർ തുടങ്ങി ഇടുക്കിക്കാഴ്ചകൾ കാണേണ്ടവർക്ക് പോകാം. എന്നാൽ രാത്രിയാത്രാ നിരോധനം രണ്ടു ദിവസം കൂടി തുടരും. സംസ്ഥാന ടുറിസം സെക്രട്ടറി റാണി ജോർജിന്റെ ഇടപെടലാണ് മഴ മുന്നറിയിപ്പു മാറിയതോടെ യാത്രാ നിരോധനം നീക്കാൻ കാരണം.

ആദ്യം അനിശ്ചിതകാല യാത്രാ നിരോധനമായിരുന്നു. പിന്നീടിത് ഒക്ടോബർ 9 മുതൽ പോകാമെന്നാക്കി ജില്ലാ ഭരണകൂടം ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിലാണ് പുതിയ ഭേദഗതി.

പ്രളയം തീർത്ത പ്രതിസന്ധിയിൽ നിന്ന് മൂന്നാർ, തേക്കടി മേഖലകളിലെ ടൂറിസം കരകയറുന്നതിനിടെയാണ് തിരിച്ചടിയായി മഴ മുന്നറിയിപ്പ് എത്തിയത്. യാത്രാ നിരോധനം നീക്കിയത് ടൂറിസം മേഖലക്ക് ഉണർവേകിയിട്ടുണ്ട്.