ആനവണ്ടിയെക്കൊണ്ട് തോറ്റു; ആനത്താരയ്ക്ക് അരികിലൂടെ ഇനി തോട്ടത്തില്‍ ഓടില്ല
ചാലക്കുടി അതിരപ്പിള്ളി വഴി വാല്‍പ്പാറ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകളില്‍ ഒന്ന് ഞായറാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തുന്നു. കെ.എസ്.ആര്.ടി.സിയുടെ സമയക്രമം മാറ്റിയതാണ് സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് തിരിച്ചടിയായത്.
വാല്‍പ്പാറ-ചാലക്കുടി റൂട്ടില്‍ കഴിഞ്ഞ ആറു വര്‍ഷമായി മുടങ്ങാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് സർവീസ് അവസാനിപ്പിക്കുന്നത്. മലയോര മേഖലയ്ക്കു താങ്ങും തണലുമായ ബസ്. തോട്ടം തൊഴിലാളികളുടെ ആശ്രയമായിരുന്നു.
ചാലക്കുടി വാൽപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന തോട്ടത്തിൽ ട്രാൻസ്പോർട്ടിന്റെ രണ്ടു സർവീസുകളിൽ ഒന്നാണ് നിര്‍ത്തുന്നത്. രാവിലെ വാൽപ്പാറയിൽ നിന്ന് പുറപ്പെട്ട് ചാലക്കുടിയിൽ വന്ന് തിരിച്ചു 1.20ന് മടങ്ങുന്ന സര്‍വീസാണിത്. ഈ ബസിന്റെ തൊട്ടു മുമ്പിലേക്ക് കെ.എസ്.ആര്.ടി.സി. ബസിന്റെ സമയം മാറ്റി. ഇതോടെ, സ്വകാര്യ ബസിന് ആളെ കിട്ടാത്ത സ്ഥിതിയായി. നാട്ടുകാരും തൊഴിലാളികളും വ്യാപാരികളും പ്രതിഷേധത്തിലാണ്.