ഇന്ത്യന്‍ സമ്പന്നരില്‍ മുന്നില്‍ മുകേഷ് അംബാനി തന്നെ; യൂസുഫലിക്കും രവിപിള്ളയ്ക്കും മുന്നേറ്റം; ഫോര്‍ബ്സിന്റെ പുതിയ സമ്പന്ന പട്ടിക ഇങ്ങനെ
ഫോര്‍ബ്സ് മാഗസിന്‍ 2018ലെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ശതകോടീശ്വരന്‍മാരില്‍ ഒന്നാമത് റിലയന്‍സ് തലവന്‍ മുകേഷ് അംബാനി തന്നെ. പോയ വര്‍ഷം 38 ബില്ല്യണ്‍ ഡോളര്‍ ആയിരുന്ന അംബാനിയുടെ ആസ്തി ഇക്കുറി 47.3 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു.
വിപ്രോ തലവന്‍ അസിം പ്രേംജിയാണ് രണ്ടാമത്.ലക്ഷ്മി മിത്തല്‍ മൂന്നാമതും ഹിന്ദുജ കുടുംബം നാലാമതുമുണ്ട്. ഗൗതം അദാനി പത്താം സ്ഥാനത്തുണ്ട്. കോടീശ്വര പട്ടികയില്‍ പതിനാലാം സ്ഥാനത്തുള്ള സാവിത്രി ജിന്‍ഡാലാണ് സ്ത്രീകളില്‍ മുന്നില്‍.
മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി 4.75 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുമായി റാങ്ക് നില മെച്ചപ്പെടുത്തി ഇന്ത്യന്‍ കോടീശ്വര പട്ടികയില്‍ ഇരുപത്തിയാറാം സ്ഥാനത്തെത്തി.പോയ വര്‍ഷം പട്ടികയില്‍ ഇരുപത്തിയേഴാമാനായിരുന്നു യൂസുഫലി. മലയാളികളില്‍ രണ്ടാമത് പട്ടികയില്‍ മുപ്പത്തിമൂന്നാം സ്ഥാനത്തുള്ള രവി പിള്ളയാണ്.പോയ വര്‍ഷം 35 ആയിരുന്നു സ്ഥാനം .3.9 ബില്ല്യണ്‍ ഡോളറാണ് ആസ്തി.
യു എ ഇ എക്സ്ചേഞ്ച് സ്ഥാപകന്‍ ബി ആര്‍ ഷെട്ടി ഇന്ത്യന്‍ കോടീശ്വരില്‍ മുപ്പത്തിയെട്ടാമനായുണ്ട്.സണ്ണി വര്‍ക്കി 62,ക്രിസ് ഗോപാലകൃഷണന്‍ 79, ജോര്‍ജ് മുത്തൂറ്റ് 81, യൂസുഫലിയുടെ മരുമകന്‍ ഷംഷീര്‍ വയലില്‍ 98 എന്നിങ്ങനെയാണ് ഇന്ത്യയിലെ 100 അതിസമ്പന്നരിലുള്ള മറ്റു മലയാളികള്‍