Alerts

കനത്തമഴ: നാലു ജില്ലയില്‍ ജാഗ്രതാനിര്‍ദേശം

വരുംദിവസങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാലുജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവിഭാഗം ജാഗ്രതാനിര്‍ദേശം (യെല്ലോ അലര്‍ട്ട്) പുറപ്പെടുവിച്ചു. ഒക്ടോബര്‍ ആറുവരെ ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച്, ആറ് തീയതികളില്‍ കോഴിക്കോട് ജില്ലയിലും ലക്ഷദ്വീപിലും ആറിന് കണ്ണൂര്‍ ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്കും അഞ്ചിന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ലക്ഷദ്വീപിലും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ആറിന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ 24 മണിക്കൂറും താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.