ഗാന്ധിയന്‍ സേവന പുരസ്കാരം സിഎസ് വിനോദിന്
സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള ഗാന്ധിയന്‍ സേവന പുരസ്കാരം പ്രമുഖ ടൂറിസം സംരംഭകന്‍ സിഎസ് വിനോദിന്. തിരുവനന്തപുരത്തെ മഹാത്മാഗാന്ധി മെമ്മോറിയല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയില്‍ നിന്നും വിനോദ് അവാര്‍ഡ് ഏറ്റുവാങ്ങി.
കഴിഞ്ഞ 25 വര്‍ഷമായി ടൂറിസം രംഗത്ത് സജീവമാണ് വിനോദ്. പ്രളയക്കെടുതിക്കാലത്തെ സേവനത്തിനു നേരത്തെ സംസ്ഥാന ടൂറിസം വകുപ്പും വിനോദിനെ ആദരിച്ചിരുന്നു.
ഐടിപി ടൂറിസം മാനേജേഴ്സ്, മണിമംഗലം നാച്വറല്‍ കോണ്‍സെപ്ട്സ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറായ സിഎസ് വിനോദ് നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ്. ടൂറിസം രംഗത്തെ സംഘടനകളായ അറ്റോയ്, കാറ്റോ എന്നിവയുടെ വൈസ് പ്രസിഡണ്ടും ആയുര്‍വേദ പ്രൊമോഷന്‍ സൊസൈറ്റിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഫ്ലാറ്റ് ഉടമകളുടെ സംഘടനയായ അപാര്‍ട്ട്മെന്‍റ് ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റുമാണ്.
ഭാര്യ; നിഷ വിഎസ്, മക്കള്‍; തിരുവനന്തപുരം സര്‍വോദയ സ്കൂള്‍ വിദ്യാര്‍ഥികളായ അനന്യ മണിമംഗലം, അമിത് മണിമംഗലം