Kerala

ബാലഭാസ്ക്കറിനെ ചികിത്സിക്കാൻ എയിംസിൽ നിന്നും വിദഗ്ധ ഡോക്ടർ

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്ക്കറിനേയും ഭാര്യയേയും ചികിത്സിക്കാൻ കേന്ദ്ര സർക്കാർ വിദഗ്ധ ഡോക്ടറെ അയയ്ക്കും.

ശശി തരൂരിന്റെ അഭ്യർത്ഥന പ്രകാരമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ ഡോക്ടറെ അയയ്ക്കുന്നത്. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിദഗ്ധ ഡോക്ടറെ അയയ്ക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡ അറിയിച്ചതായി ശശി തരൂർ ട്വീറ്റ് ചെയ്തു.

നേരത്തെ സംസ്ഥാന സർക്കാർ ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രി അറിഞ്ഞില്ലന്ന് ട്വീറ്റിലുണ്ട്.

അടുത്തിടെ പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്ക്കറിനും ഭാര്യക്കും പരിക്കേറ്റത്. അപകടത്തിൽ രണ്ടു വയസുകാരിയായ ഏക മകൾ മരിച്ചിരുന്നു.