എല്ലാവരും പോസ്റ്റ് ചെയ്യൂ.. കേരളത്തിന്റെ സുന്ദര ദൃശ്യങ്ങള്‍; ടൂറിസം ദിനം കേരളത്തിന് ഉണര്‍വാകട്ടെ
ലോക ടൂറിസം ദിനമായ സെപ്തംബര്‍ 27നു കേരള ടൂറിസത്തിനു പുനര്‍ജീവനേകാന്‍ നമുക്കൊന്നിക്കാം. ലോകമെമ്പാടുമുള്ള കേരള സ്നേഹികള്‍ കേരളത്തിന്റെ സുന്ദര ദൃശ്യങ്ങള്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ഷെയര്‍ ചെയ്യൂ. ഒപ്പം ഹാഷ്ടാഗായി #keralatourism, #mykerala, #worldtourismday എന്നു കൂടി ചേര്‍ക്കുക. ഓര്‍ക്കുക ഇത്തരത്തിലുള്ള നിങ്ങളുടെ പോസ്റ്റുകള്‍ കേരള ടൂറിസത്തിന് കൈത്താങ്ങാണ്. ദയവായി ഇക്കാര്യം നിങ്ങളുടെ സുഹൃത്തുക്കളിലും എത്തിക്കുക.
ട്വിറ്ററില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്, കേരള ടൂറിസം, സിനിമാ താരങ്ങള്‍, വിവിധ മേഖലകളിലെ പ്രഗത്ഭര്‍ എന്നിവര്‍ ഈ കാമ്പയിനില്‍ പങ്കാളിയാകാമെന്ന് ഇതിനകം സമ്മതിച്ചിട്ടുണ്ട്.
അടുത്തിടെയുണ്ടായ പ്രളയത്തെതുടര്‍ന്ന് സംസ്ഥാനത്തെ ടൂറിസം മേഖല വലിയ പ്രതിസന്ധിയിലായിരുന്നു. നിപ്പ വൈറസ് ബാധയ്ക്കു പിന്നാലെ പ്രളയവും വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് വരുന്നതില്‍ നിന്ന് വിലക്കി.
സംസ്ഥാന വരുമാനത്തില്‍ ഗണ്യമായ പങ്ക് ടൂറിസം മേഖലയില്‍ നിന്നാണ്. പ്രതിസന്ധി ഹോട്ടല്‍-റിസോര്‍ട്ട്-ഹൗസ്ബോട്ട് മേഖലകളെ മാത്രമല്ല അനുബന്ധ തൊഴില്‍ ചെയ്യുന്നവരെയും ബാധിച്ചു. കേരളത്തെ വീണ്ടും സഞ്ചാരികളുടെ ഇഷ്ട ഇടമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഫോട്ടോ ഷെയര്‍ ചെയ്യല്‍ കാമ്പയിന്.
അതുകൊണ്ട് എല്ലാവരും സെപ്തംബര്‍ 27നു കേരളത്തിന്റെ ചിത്രങ്ങള്‍ മേല്‍പ്പറഞ്ഞ ഹാഷ്ടാഗുകളോടെ ഷെയര്‍ ചെയ്ത് സഞ്ചാരി സൗഹൃദ കേരളത്തിന്റെ ഭാഗമാകൂ. നവകേരളം നല്ല കേരളമാകട്ടെ .