Kerala

പൊതുനിരത്തിലെ അനധികൃത ഫ്‌ളക്‌സുകള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി.

മതിയായ അനുമതികളില്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനും കാല്‍നട യാത്രക്കാര്‍ക്കും ഗതാഗതത്തിനും തടസ്സമുണ്ടാകുന്ന വിധത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമ്പോള്‍ ഉപയോഗശേഷം ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന് ഉറപ്പാക്കണം. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി തദ്ദേശവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉത്തരവിറക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.