News

തീവണ്ടിയില്‍ ചായയ്ക്കും കാപ്പിക്കും നിരക്ക് കൂട്ടി റെയില്‍വേ

ചായയ്ക്കും കാപ്പിക്കും റെയില്‍വേ നിരക്ക് കൂട്ടി. ആറു വര്‍ഷത്തോളം ഏഴു രൂപ നിരക്കില്‍ തുടര്‍ന്ന ഡിപ്പ് ചായയ്ക്കും കാപ്പിക്കും റെയില്‍വേ മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്. പ്ലാറ്റിഫോമിലും സ്റ്റാളിലും വില്‍ക്കുന്നതടക്കും ഇനി ചായയ്ക്ക് 10 രൂപ നല്‍കണം.


അതേ സമയം 50 മില്ലി ലിറ്ററിന്റെ  സാധാരണ ചായയ്ക്ക് അഞ്ചു രൂപ നിലനിര്‍ത്തി. കാപ്പിയ്ക്ക് ഏഴു രൂപയും. രാജധാനി, തുരന്തോ, ശതാബ്ദി വണ്ടികളില്‍ ഇതില്‍ വ്യത്യാസമുണ്ട്.
50 ഗ്രാം വീതം തൂക്കമുള്ള രണ്ട് ഉള്ളിവടയ്ക്ക് 17 രൂപയും 30 ഗ്രാം വീതമുള്ള രണ്ട് ഉഴുന്ന് വടയ്ക്ക് 40 ഗ്രാം ചട്‌നിക്ക് 17 രൂപയാണ് ഈടാക്കുന്നത്. ഇഡ്ഡലി സെറ്റിന് 12 രൂപ ഈടാക്കുമ്പോള്‍ ഒരു ലിറ്റര്‍ റെയില്‍ നീര്‍ കുടിവെള്ളത്തിന് 15 രൂപ നല്‍കണം.