കരുത്തോടെ മൂന്നാര്‍; 75 പേരടങ്ങുന്ന സ്കാനിയ ബസ്‌ മൂന്നാറിലെത്തി

പ്രളയാനന്തരം ടൂറിസം മേഖല വന്‍കുതിപ്പോടെ തിരിച്ചെത്തിയിരിക്കുകയാണ്. മഴക്കെടുതിയ്ക്ക് ശേഷം ആദ്യ സ്‌ക്കാനിയ ബസ് മൂന്നാറിലെത്തി. 75 പേരടങ്ങുന്ന സംഘവുമായി ട്രാവല്‍ ഓപ്‌റേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെ ബസ്സാണ് മൂന്നാറില്‍ ഇന്നലെ എത്തിയത്.

ആദ്യ സംഘത്തിന്റെ വരവോട് കൂടി മൂന്നാര്‍ മേഖല ശക്തമായി തിരിച്ചെത്തിയിരിക്കു എന്ന സന്ദശമാണ് ഇതിലൂടെ എല്ലാവരിലേക്കും എത്തിക്കുന്നത്.

മൂന്നാറിന്റെ ഭംഗി ആസ്വദിക്കാനെത്തിയ സംഘത്തിനെ ഷോകേസ് മൂന്നാര്‍, ഡിടിപിസി, വ്യാപാരി വ്യാവസായി സമിതി, എംഎച്ച്ആര്‍എ, ടീം അഡ്വഞ്ചര്‍ തുടങ്ങിയ സംഘടനകളും സ്വാഗതം ചെയ്തു.

അതിജീവിനത്തിന്റെ പാതയിലൂടെ കരകയറുന്ന മൂന്നാര്‍ വിനോദസഞ്ചാര  മേഖലയിലെ അറ്റകുറ്റപണികള്‍ നടക്കുന്ന റോഡുകളും പാലങ്ങളും തിരിച്ചറിയുന്നതിന് വേണ്ടി മുന്നറിയിപ്പ് ബോര്‍ഡും, റിബണുകളും മറ്റും  അവിടെ എത്തിയ സംഘം സ്ഥാപിച്ചു

 


തുടര്‍ന്ന് പ്രളയത്തിന് ശേഷം ആദ്യമെത്തിയ സംഘത്തിനെ മൂന്നാര്‍ മേഖലയിലെ ടൂറിസ്റ്റ് ടാക്‌സി അസോസിയേഷന്‍ സ്വാഗതം ചെയ്തു.

പ്രകൃതിരമണീയമായ മൂന്നാറിലെത്തിയ സംഘത്തിന് ഊഷ്മള വരവേല്‍പ് സംഘടിപ്പിച്ച ഷോക്കോസ് മൂന്നാറിനോടും മറ്റ് സംഘടനകളോടും ട്രാവല്‍ ഓപ്റേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് കേരളയുടെ പ്രസിഡന്റ് അനില്‍ കുമാര്‍ നന്ദി അറിയിച്ചു.