Places to See

അക്ഷരപ്രിയര്‍ക്കിഷ്ടമുള്ള ഇടങ്ങള്‍

രൂപത്തിലും ഭംഗിയിലും പുസ്തകത്തിന്റെ എണ്ണത്തിലും ലോകത്തിലെ മനോഹരമായ ഗ്രന്ഥശാലകളിലേക്ക് ഒരു യാത്ര പോകാം. അപൂര്‍വ്വമായ നിര്‍മ്മാണ ശൈലികള്‍ ഈ ഗ്രന്ഥശാലകളെ വ്യത്യസ്തമാക്കുന്നു.

സ്റ്റിഫ്ട്ബിബ്ലിയോതേക് ആഡ്‌മോണ്ട്, ഓസ്ട്രിയ

ലോകത്തെ ഏറ്റവും വലിയ മൊണാസ്റ്ററി ഗ്രന്ഥശാല ആണ് ഇത്. 1776ലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. ബരാക്ക് ആര്‍ക്കിടെക്ച്ചര്‍, ചിത്രങ്ങള്‍, ലിഖിതങ്ങള്‍ എന്നിവയാണ് പ്രത്യേകതകള്‍.

ബബ്ലിയോടെക ഡോ കോണ്‍വെന്റോ ഡി മഫ്ര, പോര്‍ച്ചുഗല്‍

88 മീറ്റര്‍ നീളമുണ്ട് ഈ ഗ്രന്ഥശാലയ്ക്ക്. അലമാരകളില്‍ 36,000ത്തോളം തുകല്‍ പുസ്തകങ്ങള്‍ ഉണ്ട്.


ട്രിനിറ്റി കോളേജ് ലൈബ്രറി, ഡബ്ലിന്‍, അയര്‍ലണ്ട്

അയര്‍ലണ്ടിലെ ഏറ്റവും വലിയ ഗ്രന്ഥശാലയാണ് ട്രിനിറ്റി കോളേജ് ലൈബ്രറി. കെല്‍സിലെ പുസ്തകം ഇവിടെയുണ്ട്. ലാറ്റിന്‍ ഭാഷയില്‍ എഴുതപ്പെട്ട ക്രിസ്തീയ സുവിശേഷങ്ങളുടെ കയ്യെഴുത്ത് പ്രതികളാണ് കെല്‍സിലെ പുസ്തകം.

ബിബ്ലിയോടെക സ്‌റാറ്റലെ ഒററ്റോറിയനാ ഡെ ഗിറോലമിനി, നാപ്പൊളി, ഇറ്റലി

1566 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രന്ഥശാല നാപ്പൊളിലെ ഏറ്റവും പഴയ ഗ്രന്ഥശാല ആണ്.

സ്റ്റിഫ്ട്ബിബ്ലിയോതേക് ക്രെംസ്മണ്‍സ്റ്റര്‍, ക്രെംസ്മണ്‍സ്റ്റര്‍, ഓസ്ട്രിയ

1680-89 കാലഘട്ടത്തിലാണ് മൊണാസ്റ്ററി ഗ്രന്ഥശാല നിര്‍മ്മിച്ചത്. 160,000 പുസ്തകങ്ങള്‍ ഇവിടെയുണ്ട്.


റിയല്‍ ഗാബിനെറ്റ് പോര്‍ച്ചുഗീസ് ഡെ ലീട്യൂറ, റിയോ ഡി ജനീറോ, ബ്രസീല്‍

പോര്‍ച്ചുഗീസ് നിന്നുമുള്ള ഒരു സംഘം കുടിയേറ്റക്കാരാണ് 1837-ല്‍ ഈ ഗ്രന്ഥശാല സ്ഥാപിച്ചത്. പോര്‍ച്ചുഗീസ് സമുദായത്തിലെ സംസ്‌കാരം വളര്‍ത്തുന്നതിനാണ് ഇത് സ്ഥാപിച്ചത്.

സ്റ്റിഫ്ട്ബിബ്ലിയോതേക് സങ്ക്ത് ഗല്ലന്‍, സ്വിറ്റ്‌സര്‍ലാന്റ്

സ്വിറ്റ്‌സര്‍ലാന്റിലെ ഏറ്റവും പഴയ ഗ്രന്ഥശാല ആണ് ഇത്. ലോകത്തെ പ്രധാന മൊണാസ്റ്ററി ഗ്രന്ഥശാലകളില്‍ ഒന്നാണ് ഇത്.

ബിബ്ലിയോടെക സെയിന്റ്-ജിനേവേവ്, പാരീസ്, ഫ്രാന്‍സ്

20 ലക്ഷത്തോളം രേഖകള്‍ ഈ ഗ്രന്ഥശാലയിലുണ്ട്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബോസ്റ്റണ്‍ പബ്ലിക് ലൈബ്രറി സ്ഥാപിച്ചത്.

രിജക്‌സ്മ്യൂസിയം റിസര്‍ച്ച് ലൈബ്രറി, ആംസ്റ്റര്‍ഡാം, ദി നെതര്‍ലന്റ്‌സ്

1885-ല്‍ സ്ഥാപിച്ച ഈ ഗ്രന്ഥശാല നെതര്‍ലന്റ്‌സിലെ ഏറ്റവും വലിയ റിസര്‍ച്ച് ലൈബ്രറി ആണ്.

സ്ട്രാഹോസ്‌ക നിഹോന, ചെക്ക് റിപ്പബ്ലിക്ക്

ഗ്രന്ഥശാലയില്‍ രണ്ട് വലിയ ബരാക്ക് ഹാളുകള്‍ ഉണ്ട്, എന്നാല്‍ ഇവിടേക്ക് ആര്‍ക്കും പ്രവേശനമില്ല. ചിത്രങ്ങള്‍ നശിക്കാതിരിക്കാന്‍ ആണ് ഇങ്ങനൊരു നടപടി.