ഡ്യുവല്‍ സിമ്മുമായി ആപ്പിള്‍; ഇന്ത്യയിലെ വില അറിയാം
ആപ്പിളിന്റെ പുതിയ ഐഫോണുകളായ ആപ്പിള്‍ ഐഫോണ്‍ XS, ഐഫോണ്‍ XS മാക്സ്, ഐഫോണ്‍ XR എന്നിവ പുറത്തിറക്കി. ആപ്പിളിന്റെ കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ചടങ്ങിലാണ് ആപ്പിള്‍ ഐഫോണിന്റെ ഹൈഎന്റ് പുതിയ പതിപ്പുകള്‍ പുറത്തിറക്കിയത്.
ആപ്പിളിന്റെ വിലക്കുറവുള്ള മോഡല്‍ എന്ന അവകാശവാദുമായാണ് ഐഫോണ്‍ XR പുറത്തിറക്കിയിരിക്കുന്നത്. 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലേ ആണ് ഇതിനുള്ളത്. എ12 ബയോണിക് ചിപ്സെറ്റ് തന്നെയാണ് ഇതിനും. 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജുകളാണ് ഇതിനുള്ളത്. ആപ്പിളിന്റെ ഏറ്റവും പുതിയ എ12 ബയോണിക്ക് ചിപ്പാണ് ഈ ഫോണുകളുടെ ശേഷി നിര്‍ണ്ണയിക്കുന്നത്. ഇത് കൂടിയ ബാറ്ററി ലൈഫ് ഈ ഫോണുകള്‍ക്ക് നല്കുന്നു. ഏഴ് എംപി ഫ്രണ്ട് ക്യാമറ, 12 എംപി റിയര്‍ ക്യാമറ എന്നിവയാണ് മറ്റ് പ്രത്യേകത. ഫേസ് ഐഡി സംവിധാനവും ഉണ്ട്. നീല, മഞ്ഞ, വെള്ള, കറുപ്പ്, പ്രൊജക്റ്റ് റെഡ്, ഇളം ചുവപ്പും നിറങ്ങളില്‍ ഐഫോണ്‍ XR ലഭ്യമാണ്. ഐഫോണുകള്‍ 28 മുതലാണ് ഇന്ത്യയില്‍ ലഭ്യമാകുക.
ആപ്പിള്‍ ഐഫോണ്‍ xs ന്റെ സ്ക്രീന്‍ വലിപ്പം 5.8 ഇഞ്ച് ഒഎല്‍ഇഡിയാണ്. ആപ്പിള്‍ ഐഫോണ്‍ xs മാക്സിന്റെ സ്ക്രീന്‍ വലിപ്പം 6.5 ഇഞ്ചാണ്. ഇതുവരെ ഇറങ്ങിയ ഏറ്റവും സ്ക്രീന്‍ വലിപ്പമുള്ള ഫോണാണ് ആപ്പിള്‍ ഐഫോണ്‍ XS മാക്സ്. ആപ്പിളിന്റെ ഏറ്റവും പുതിയ എ12 ബയോണിക്ക് ചിപ്പാണ് ഈ ഫോണുകളുടെ ശേഷി നിര്‍ണ്ണയിക്കുന്നത്. ഇത് കൂടിയ ബാറ്ററി ലൈഫ് ഈ ഫോണുകള്‍ക്ക് നല്കുന്നു.
ശബ്ദത്തില്‍ വൈഡറായ സ്റ്റീരിയോ സൗണ്ട്, സ്റ്റീരിയോ റെക്കോഡിംഗ് സൗണ്ട് ഈ ഫോണുകള്‍ക്കുണ്ട്. 12 എംപി ഡ്യൂവല്‍ ക്യാമറ സെറ്റപ്പാണ് ഈ ഫോണിനുള്ളത്. ഇവ പുതിയ സെന്‍സര്‍ ആണെന്നതിനൊപ്പം സ്മാര്‍ട്ട് എച്ച്ഡിആര്‍ എന്ന സംവിധാനവും പുതിയ ആപ്പിള്‍ ഐഫോണുകളിലുണ്ട്. ഡെപ്ത് കണ്ട്രോള് അടക്കമാണ് ഐഫോണ്‍ XS ന്റെ പോട്രിയേറ്റ് മോഡ് അവതരിപ്പിക്കുന്നത്. ഒപ്പം അഡ്വാന്‍സ് ബോക്കെ ഇഫക്ടും ലഭിക്കും.
ഗോള്‍ഡ് ഫിനിഷില്‍ തീര്‍ത്ത സര്‍ജിക്കല്‍ ഗ്രേഡ് സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് ഫോണിന്റെ നിര്മ്മാണ്. ഐപി68 വെള്ളത്തിനെയും, പൊടിയേയും പ്രതിരോധിക്കാവുന്ന സംവിധാനം ഈ ഫോണിനുണ്ട്. ആദ്യമായി ഡ്യുവല്‍ സിം കൊണ്ടുവന്നു എന്ന പ്രത്യേകതയുമുണ്ട്. സാധാരണ സിം സ്പേസിനു പുറമേ ഇ- സിം കാര്‍ഡ് കൂടിയാണ് പുതിയ ഐഫോണിലുണ്ടാകുക. ഒപ്പം വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.
ഐഫോണ്‍ XS 64GB വേരിയന്റിന് 999 ഡോളര്‍ (ഏകദേശം 71,800 രൂപ). 256GB വേരിയന്റിന് 1,149 ഡോളര്‍ (ഏകദേശം 82,600 രൂപ) 512GB വേരിയന്റിന് 1,349 ഡോളര്‍ (ഏകദേശം 97,000 രൂപ) ആയിരിക്കും വില. ഐഫോണ്‍ XS മാക്സ് 64GB വേരിയന്റിന് 1,099 ഡോളര്‍ (ഏകദേശം 79,000 രൂപ) ആയിരിക്കും. 256GB വേരിയന്റിന് 1,249 ഡോളര്‍ (ഏകദേശം 89,800 രൂപ) 512GB വേരിയന്റിന് 1,449 ഡോളറും (ഏകദേശം 1,04,200 രൂപ) ആയിരിക്കും. ഐഫോണ്‍ XSനു 99,900 രൂപയായിരിക്കും ഇന്ത്യയില്‍ പ്രാരംഭ വില. ഐഫോണ്‍ XS മാക്സിന് 1,09,900 രൂപയുമായിരിക്കും ഇന്ത്യയില്‍ പ്രാരംഭ വില.