Kerala

കാണാം ജടായു പാറയിലെ വിസ്മയങ്ങള്‍

സാഹസികതയും സംസ്‌ക്കാരവും ഒരുമിച്ച് കൈകോര്‍ക്കുന്ന ജടായു എര്‍ത്ത് സെന്ററിലെ വിസ്മയങ്ങള്‍ കാണാം..

കലാസംവിധായകനും സിനിമാ സംവിധായകനുമായ രാജീവ് അഞ്ചലാണ് ജടായുവിന്റെ ശില്‍പി. 15000 ചതുരശ്രയടി സ്ഥലത്താണ് ജടായു ശില്പം സ്ഥിതി ചെയ്യുന്നത് . പൂര്‍ണമായും ശീതീകരിച്ച ശില്പത്തിനുള്ളിലേക്കു കടന്നാല്‍ അപൂര്‍വകാഴ്ചകള്‍ കാണാം. ശില്പത്തിനകത്തെ സാങ്കേതികവിദ്യകള്‍ അമ്പരപ്പിക്കുന്നതാണ്. ഓഡിയോവിഷ്വല്‍ മ്യൂസിയം, 6 ഡി തിയേറ്റര്‍, ത്രേതായുഗസ്മരണ ഉയര്‍ത്തുന്ന മ്യൂസിയം എന്നിവ അത്യാകര്‍ഷകമാകും. ശില്പത്തിനോടുചേര്‍ന്നുള്ള   സിനിമാ തിയേറ്ററില്‍ 25 പേര്‍ക്ക് ഒരേസമയം സിനിമകാണാം. തിയേറ്ററിനകത്ത് രാമ-രാവണ യുദ്ധം ദൃശ്യത്തനിമയോടെയും പൗരാണിക പ്രൗഢിയോടെയും പ്രദര്‍ശിപ്പിക്കും.