News

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ആകര്‍ഷക ഓഫറുമായി സെറ്റുകള്‍

ഈ ഉത്സവ കാലയളവില്‍ ട്രെയിന്‍ യാത്ര ആഘോഷമാക്കാം. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കാഷ് ബായ്ക്കും കിഴിവുകളും ഓഫര്‍ ചെയ്ത് ടിക്കറ്റ് ബുക്കിങ് സൈറ്റുകള്‍ രംഗത്തെത്തിക്കഴിഞ്ഞു.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മൊബിക്വിക്ക് പത്ത് ശതമാനം കിഴിവാണ് വാഗ്ദാനംചെയ്തിരിക്കുന്നത്. ഐആര്‍സിടിസി വഴി ബുക്ക് ചെയ്ത് മൊബിക്വിക് വാലറ്റുവഴി പണം അടയ്ക്കുമ്പോഴാണ് ഈ കിഴിവ് ലഭിക്കുക.

പുതിയ ഐര്‍സിടിസിയുടെ വെബ് സൈറ്റ്, ഐആര്‍സിടിസി റെയില്‍ കണക്ട് ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഈ കിഴിവ് ലഭിക്കും.

മൊബിക്വിക്കിന് പിന്നാലെ പേ ടിഎം, ഫ്‌ളിപ്കാര്ട്ടിന്റെ ഫോണ്‍പെ എന്നിവയും ആകര്‍ഷകമായ ഓഫര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 100 രൂപ കാഷ് ബായ്ക്കാണ് പേ ടിഎം ഓഫര്‍ ചയ്യുന്നത്. പേ ടിഎം ആപ്പ് വഴി ബുക്ക് ചെയ്യുമ്പോഴാണ് ഈ ഓഫര്‍ ലഭിക്കുക.

സമാനമായ ഓഫറാണ് ഫോണ്‍പെയും നല്‍കുന്നത്. ആദ്യത്തെ രണ്ട് ബുക്കിങിനാണ് 50 രൂപവീതം ഫോണ്‍ പെ നല്‍കുന്നത്.

എസ്ബിഐയുടെ ഐര്‍സിടിസി കാര്‍ഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുമ്പോള്‍ പത്തുശതമാനംവരെ വാല്യു ബായ്ക്ക് ഓഫര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. കാര്‍ഡ് ഉപയോഗിച്ച് എപ്പോള്‍ ബുക്ക് ചെയ്താലും 1.8 ശതമാനംവരെ ലാഭിക്കുകയും ചെയ്യാം.