ദൈവത്തിന്റെ സ്വന്തം നാടിന് മാതൃകയാണ് ഈ ടൂറിസം പോലീസ്

ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ എത്തുന്നവരുടെ സുരക്ഷയ്ക്കായി കേരള പോലീസ് രൂപികരിച്ചിട്ടുള്ള സഹായ സെല്ലാണ് ടൂറിസം പോലീസ്. സര്‍ക്കാര്‍ മികച്ച സേവനത്തിനുള്ള പുരസ്‌ക്കാരം ആദരിച്ചിരിക്കുകയാണ് ടൂറിസം പോലീസ് സംഘത്തിനെ. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ വി ബി റഷീദിനാണ്  അവാര്‍ഡ് ലഭിച്ചത്.

എന്താണ് ടൂറിസം പോലീസ്

കൊച്ചി സിറ്റി പോലീസിന്റെ കീഴിലാണ് ടൂറിസം പോലീസ് പ്രവര്‍ത്തിക്കുന്നത്.
സഞ്ചാരികള്‍ക്ക് വേണ്ട സേവനങ്ങള്‍ കൃത്യതയോടെ ചെയ്തു കൊടുക്കലാണ് ഡ്യൂട്ടി. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, കുമ്പളങ്ങി എന്നിങ്ങനെ മൂന്ന് ലോക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ടൂറിസം സുരക്ഷിതത്വം ഞങ്ങളുടെ ചുമതലയാണ്. സഞ്ചാരികളുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഏത് ലോക്കല്‍ സ്റ്റേഷന്റെ പരിധിയിലാണെന്നു നോക്കി ടൂറിസം പൊലീസ് ഇടപെടും. കേസ് റജിസ്റ്റര്‍ ചെയ്യും. ടൂറിസം പൊലീസിന് നേരിട്ട് കേസെടുക്കാന്‍ അധികാരം നല്‍കിക്കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ നിലവിലില്ല.

സേവനം സൗജന്യം

പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലെല്ലാം ടൂറിസം പൊലീസുണ്ട്. സേവനങ്ങള്‍ സഞ്ചാരികള്‍ക്ക് നേരിട്ട് ലഭിക്കും. വഴി അറിയാതെ കഷ്ടപ്പെ ടുന്നവര്‍ക്കു സഹായം നല്‍കാനും ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ഹര്‍ത്താല്‍ ദിനങ്ങളില്‍ സ ഞ്ചാരികള്‍ക്ക് ടൂറിസം പൊലീസിന്റെ സേവനം ലഭിക്കും. രാത്രി ഒറ്റപ്പെട്ടുപോകുന്നവരെ, വഴിയറിയാതെ ബുദ്ധിമുട്ടുന്നവരെയെല്ലാം താമസ സ്ഥലത്ത് സുരക്ഷിതമായി എത്തിക്കാനായി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

വിദേശികള്‍ക്കാണ് ഈ സേവനം ഏറെ ഉപകാരപ്പെടുക. മോഷണവും ലൈംഗികമായ ആക്രമണങ്ങളും ഉണ്ടായാല്‍ ഉടനടി ഞങ്ങളെ വിവരം അറിയിക്കുക. 24 മണിക്കൂറും ഞങ്ങളുടെ സഹായം ലഭിക്കും. സഞ്ചാരികളില്‍ നിന്ന് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടപ്പെടുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. FRRO (Forei gner Regional Registration Office)യുമായി ചേര്‍ന്ന് രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തം നാട്ടിലേക്ക് പോകാനുള്ള സംവിധാനമൊരുക്കാന്‍ ടൂറിസം പൊലീസ് ശ്രമിക്കുന്നു.

മിഴി തുറന്ന് എപ്പോഴും ക്യാമറ

മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, ഭാഗങ്ങളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം മുഴുവന്‍ സമയം ടൂറിസം പൊലീസ് ഡ്യൂട്ടിക്കുണ്ട്. വിനോദസഞ്ചാര േകന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കൃത്യമായി നീരീക്ഷണം നടത്തുന്നുണ്ട്. ഹോം സ്റ്റേ, ഹോട്ടല്‍, ഗസ്റ്റ് ഹൗസുക ള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ടൂറിസം പൊലീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നത്.


പൊലീസ് മ്യൂസിയം

വിദേശികള്‍ക്കു താമസ സൗകര്യം ഒരുക്കുന്ന വീടുകളില്‍ കൃത്യമായി പരിശോധന നടത്താറുണ്ട്. ഹോംസ്റ്റേ നടത്തുന്നവര്‍ക്ക് സുരക്ഷിതത്വം സംബന്ധിച്ച് നിര്‍ദേശം നല്‍കാറുണ്ട്. മലിനമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ടൂറിസം പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുമായി സഹകരിച്ച് ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.
പൊലീസ് മ്യൂസിയം.

ടൂറിസം പൊലീസ് പലയിടങ്ങളിലായി ഉണ്ടെങ്കിലും അവര്‍ക്കു വേണ്ടിയൊരു സ്റ്റേഷന്‍ എന്നത് കേരളത്തില്‍ ആദ്യത്തെ സംരംഭമാണ്. 2010 ഫെബ്രുവരി മാസത്തിലാണ് ഇന്റര്‍നാഷനല്‍ ടൂറിസം പൊലീസ് സ്റ്റേഷന്‍ & പൊലീസ് മ്യൂസിയം സ്ഥാപിതമാകുന്നത്. പൊലീസ് ഡിപാര്‍ട്‌മെന്റിന്റെ കീഴിലുള്ള സ്ഥലമായിരുന്നു ഇത്. ആദ്യം ഇവിടെ ഒരു ഡീ അഡിക്ഷന്‍ സെന്റര്‍ തുടങ്ങാന്‍ പദ്ധതിയിട്ടു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അത് പ്രാവര്‍ത്തികമായില്ല. അങ്ങനെയാണ് ഒരു പൊലീസ് മ്യൂസിയം രൂപപ്പെടുത്തിയെടുക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്.