Tech

അമ്പരപ്പിക്കുന്ന സവിശേഷതകളുമായി റെഡ്മീ 6 പ്രോ ഇന്നെത്തും

കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകള്‍ എന്നതാണ് ഷവോമി ഫോണുകളുടെ മുഖമുദ്ര. ഷവോമി വിപണിയില്‍ തരംഗം തീര്‍ത്തതും ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയായിരുന്നു. ഇപ്പോഴിതാ മികച്ച വിലയില്‍ നിരവധി സവിശേഷതകളുമായി ഷവോമിയുടെ മുന്ന് മോഡലുകള്‍ വിപണിയിലെത്തുകയാമ്. റെഡ്മീ 6 സീരിസാണ് ഇന്ത്യന്‍ വിപണിയിലടക്കം എത്തുന്നത്.

ദേശ് കി നയാ  സ്മാര്‍ട്ട്‌ഫോണ്‍ എന്ന ടാഗുമായി എത്തുന്ന ഫോണ്‍ വിപണിയില്‍ തരംഗമാകും എന്നാണ് ഷവോമിയുടെ പ്രതീക്ഷ. റെഡ്മീ 6, റെഡ്മീ 6എ, റെഡ്മീ 6 പ്രോ എന്നിവയാണ് ഈ ഫോണിന്റെ വെരിയെന്റുകള്‍.

5.45 ഇഞ്ച് വലിപ്പത്തിലുള്ള എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഷവോമി റെഡ്മീ 6എയ്ക്ക് ഉണ്ടാകുക. ഇതിന്റെ റെസല്യൂഷന്‍ 1440X720 ആയിരിക്കും. 18:9 അനുപാതത്തിലായിരിക്കും സ്‌ക്രീന്‍. ഹെലിയോ A22 ആയിരിക്കും പ്രൊസസര്‍. 13എംബി പിന്‍ ക്യാമറയും 5എംബി സെല്‍ഫി ക്യാമറയുമാണ് പ്രതീക്ഷിക്കുന്നത്. 2ജിബി റാമുള്ള ഫോണിന് 16ജിബി ആയിരിക്കും കുറഞ്ഞ സംഭരണശേഷി. 6500ല്‍ താഴെയായിരിക്കും ഫോണിന്റെ വില.

3ജിബി റാമുള്ള ഷവോമീ റെഡ്മീ6ന് 10,000 രൂപയില്‍ താഴെയായിരിക്കും വില. 4ജിബി റാമും 64ജിബി സംഭരണശേഷിയുമുള്ള മോഡലിന് വില കൂടുതല്‍ നല്‍കേണ്ടിവരും. ഈ സീരിസിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് റെഡ്മി 6ന് ഇരട്ട പിന്‍ക്യാമറാ സെറ്റ്-അപ് വന്നേക്കും എന്നതാണ്. 12എംബി+5എംബി ആയിരിക്കും പിന്‍ ക്യാമറ. മുന്നിലും 5എംബി ക്യാമറ പ്രതീക്ഷിക്കുന്നു. റെഡ്മി 6Aയെക്കാള്‍ മെച്ചപ്പെട്ട സ്‌ക്രീനും, പ്രൊസസറും ഈ മോഡലിന് ഉണ്ടായിരിക്കും.

ഈ സീരിസിലെ താരമാണ് റെഡ്മി 6 പ്രോ. തുടക്ക മോഡലിന്റെ വില 12,500 രൂപയ്ക്കു മുകളിലായിരിക്കുമെന്നാണ് കരുതുന്നത്. 12എംബി+5എംബി ഇരട്ട പിന്‍ ക്യാമറാ സെറ്റ്-അപ് തന്നെയാണ് ഇതിനും. മുന്നില്‍ 5എംബി സെല്‍ഫി ക്യാമറയും പിടിപ്പിച്ചിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്രെയ്റ്റ് മോഡും എച്ഡിആറുമാണ് മറ്റു ഫീച്ചറുകള്‍.

8 കോറുള്ള സ്നാപ്ഡ്രാഗണ്‍ 625ആയിരിക്കും ഇതിന്റെ പ്രോസസറത്രെ. 3ജിബി/4ജിബി റാമുകളുള്ള രണ്ടു വേര്‍ഷനുകള്‍ പ്രതീക്ഷിക്കുന്നു. 5.84-ഇഞ്ച് ഫുള്‍ എച്ഡി പ്ലസ് ഡിസ്പ്ലെയായിരിക്കും ഇതിന്. 19:9 അനുപാതത്തില്‍ ആയിരിക്കും ഡിസ്പ്ലെ. മുന്‍ക്യാമറാ സെറ്റ്-അപിനായി സ്‌ക്രീനില്‍ നോച്ചും സജീകരിച്ചിട്ടുണ്ട്. 4000 mAh ബാറ്ററിയായിരിക്കും ഇതിന്. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണ്‍ കൂടാതെ mi.com എന്നി വെബ് സൈറ്റുകളില്‍ പ്രീ ബുക്കിംഗ് നടത്തുവാന്‍ സാധിക്കും.