മധുരം ഈ സംഭാവന; ആന്ധ്രയിലെ വ്യാപാരി കേരളത്തോട് ചെയ്തത്.
മധുര പലഹാരങ്ങള്‍ വിറ്റുകിട്ടിയ ആറു ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ച് ആന്ധ്രാ പ്രദേശിലെ വ്യാപാരി. കാക്കിനഡയിലെ സുരുചി ഫുഡ്സ് ഉടമ പി മല്ലിബാബുവാണ് ഒരു ദിവസത്തെ വില്‍പ്പനയില്‍ നിന്നുലഭിച്ച വരുമാനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ചത്.
മധുരം വാങ്ങൂ കേരളത്തെ സഹായിക്കൂ എന്ന അറിയിപ്പുമായി ഞായറാഴ്ച്ച പ്രത്യേക വില്‍പ്പന ഉണ്ടാകുമെന്ന് മല്ലിബാബു നേരത്തെ അറിയിച്ചിരുന്നു.
വില്‍പ്പനയില്‍ പങ്കാളിയാകാന്‍ പ്രദേശത്തെ ജനപ്രതിനിധികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ക്ഷണിച്ചു. സമീപ വാസികളും മധുരം വാങ്ങാന്‍ കൂടി.
5,91,194 രൂപ വില്‍പ്പനയിലൂടെ ലഭിച്ചു.കാക്കിനഡ അര്‍ബന്‍,റൂറല്‍ എംഎല്‍എമാര്‍ പതിനായിരം രൂപ വീതം നല്കി. ഈ സ്ഥാപനത്തിലെ ജീവനക്കാര്‍ അവരുടെ ഒരു ദിവസത്തെ ശമ്പളമായ 25,000 രൂപയും നല്കി.ചരക്കു സേവന നികുതി കിഴിച്ച് 6,06,633 ദുരിതാശ്വാസ നിധിയില്‍ ലഭിച്ചു.