News

ശനി ഇനി സ്കൂള്‍ അവധിയല്ല


ഇനി മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ അറിയിച്ചു. രണ്ടാം ശനിയാഴ്ചകൾ പഴയതു പോലെ അവധിയായിരിക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കു നിരവധി അദ്ധ്യയനദിനങ്ങൾ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച പ്രവൃത്തിദിനമാക്കാൻ തീരുമാനിച്ചത്.

ഈ മാസം മുതൽ പ്രവൃത്തിദിനമായി വരുന്ന ശനിയാഴ്ചകൾ ഇവയാണ്:
സെപ്തം: 1,15, 22
ഒക്ടോ: 6, 20,27
നവം: 17, 24
ഡിസം: 1
ജനു: 5,19