Kerala

കാന്തല്ലൂര്‍ വേട്ടക്കാരന്‍ മലനിരകളില്‍ നീല വസന്തം

മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നിറക്കാഴ്ചയായി വേട്ടക്കാരന്‍ കോവിലില്‍ മലനിരകളില്‍ നീലവസന്തം. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളുടെ ചുറ്റുമുള്ള പശ്ചിമഘട്ട മലനിരകളിലും സ്വകാര്യ, റവന്യൂ ഭൂമിയിലുമാണ് നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ട്.

കാന്തല്ലൂര്‍ ടൗണില്‍ നിന്നും ജീപ്പില്‍ നാലുകിലോമീറ്റര്‍ അകലെ വേട്ടക്കാരന്‍ കോവിലിലെ ഒറ്റമല ഭാഗത്ത് എത്തിചേരാം. മല കയറാന്‍ കഴിയാത്തവര്‍ക്ക് പട്ടിശ്ശേരി, കീഴാന്തൂര്‍, കൊളുത്താ മലമേഖലകളിലും പൂവിട്ട നീലക്കുറിഞ്ഞി കാണുന്നതിന് കഴിയും.

തമിഴ്‌നാട്ടില്‍നിന്നും നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. മൂന്നാറില്‍ നിന്നും ചെറുവണ്ടികള്‍ക്ക് മാട്ടുപ്പെട്ടി, തെന്‍മല വഴി മറയൂരിലെത്താന്‍ കഴിയും.കൂടാതെ മൂന്നാര്‍ എന്‍ജിനിയറിങ് കോളേജ്, പുതുക്കാട്, പെരിയവരൈ വഴി മറയൂരിലെത്താം. മറയൂരില്‍ നിന്നും പെരിയ വരൈ വരെ ബസ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്.