കലോത്സവവും ഇല്ല, ചലച്ചിത്രോത്സവവും ഇല്ല; ടൂറിസത്തിന്റെ കലാപരിപാടികളും റദ്ദാക്കി
സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കി.
സംസ്ഥാന സ്കൂള്‍ യുവജനോത്സവം,തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്ര മേള, വിനോദ സഞ്ചാര വകുപ്പിന്റെ ആഘോഷ പരിപാടികള്‍ എന്നിവ റദ്ദാക്കി പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കി. ഈ പരിപാടികള്‍ക്ക് നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം