തേക്കടി ഉണരുന്നു; ബോട്ട് സര്‍വീസ് വീണ്ടും തുടങ്ങി


സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ തേക്കടി പഴയ പ്രൌഡിയിലേക്ക് തിരിച്ചു പോകുന്നു. തേക്കടിയില്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു.
പ്രളയത്തെതുടര്‍ന്ന് ഇടുക്കിയില്‍ വിനോദ സഞ്ചാരം കളക്ടര്‍ നിരോധിച്ചിരുന്നു. നിരോധനം നീക്കിയതും തേക്കടിയിലെ വിനോദസഞ്ചാര മേഖലയ്ക്കു തുണയായി.
രാവിലെ ബോട്ട് സവാരി നടത്താന്‍ തേക്കടിയിലെ വിവിധ സംഘടനാ പ്രതിനിധികളും എത്തിയിരുന്നു. തേക്കടിയിലേക്കുള്ള റോഡുകള്‍ പലേടത്തും തകര്‍ന്നതാണ് വിനയായത്. മൂന്നാര്‍-തേക്കടി പാതയിലൂടെ വലിയ ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് വരാനാവുമെന്നു തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിജു ജയിംസ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പ്രളയകാലത്ത് ടിഡിപിസി അംഗങ്ങള്‍ മറ്റിടങ്ങളിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുന്നിലുണ്ടായിരുന്നു