മുതിരപ്പുഴയില്‍ ജലമിറങ്ങിയപ്പോള്‍ കണ്ട കൗതുകക്കാഴ്ച്ച
പ്രളയക്കെടുതിയില്‍ കുത്തിയൊലിച്ചൊഴുകിയ മുതിരപ്പുഴ ഇപ്പോള്‍ ശാന്തത കൈവരിച്ചിരിക്കുകയാണ്. എന്നാല്‍ പുഴ പ്രളയത്തിന് ശേഷം ബാക്കി വെച്ചതൊരു അത്ഭുതക്കാഴ്ച്ചയാണ്. പാറയില്‍ തെളിയുന്ന കൈവിരലുകള്‍ മനുഷ്യകരങ്ങളുടേതുമായുള്ള രൂപസാദൃശ്യമുള്ളത്. കൊച്ചി -ധനുഷ്‌കോടി പാലത്തിന് സമീപമാണ് ഈ കാഴ്ച.
കാഴ്ചക്കാര്‍ കൂടിയതോടെ പാറയില്‍ കണ്ട രൂപത്തിന് വേറിട്ട പേരുകളുമായി നാട്ടുകാരുമെത്തി. ദൈവത്തിന്റെ കൈ എന്നാണ് നാട്ടുകാര്‍ നല്‍കിയ ഓനപ്പേര്. ദൈവത്തിന്റെ കൈ. തള്ളവിരല്‍ മറച്ചു പിടിച്ചിരിക്കുന്ന വിധത്തില്‍ കൈ തെളിഞ്ഞതോടെ അതിന്റെ പേരിലുള്ള രസകരമായ നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്. പ്രളയത്തില്‍ മൂന്നാറിനെ സംരക്ഷിക്കുന്ന വിധത്തില്‍ ദൈവം കാത്തതാണെന്നാണ് ഒരു കൂട്ടരുടെ വാദം.
വെള്ളത്തിനടിയിലുണ്ടായിരുന്ന പാറക്കെട്ട് ശക്തമായ ഒഴുക്കില്‍ രൂപം പ്രാപിച്ച കൈയ്യുടെ ആകൃതിലായതാണെന്ന് ആദ്യം കണ്ടെത്തിയവരുടെ അഭിപ്രായം. മുതിരപ്പുഴ കര കവിഞ്ഞ് അതിശക്തമായ ഒഴുക്കു രൂപപ്പെട്ടപ്പോള്‍ ആ ശക്തിയെ തടഞ്ഞു നിര്‍ത്തുവാന്‍ ഉയര്‍ന്ന കൈയ്യാണിതെന്ന് മറ്റൊരു കൂട്ടരുടെ വാദം. അഭിപ്രായങ്ങള്‍ നിരവധി ഉയര്‍ന്നതോടെ പ്രളയാനന്തരം സഞ്ചാരികള്‍ക്ക് കൗതുകമേകാന്‍ ഈ ദൈവത്തിന്റെ കൈയ്യും ഉണ്ടാകുമെന്ന് ഉറപ്പ്. വലതു കൈമുഷ്ടിയുടെ പുറംഭാഗം പോലെ തോന്നിക്കുന്ന കൈ കാണുവാന്‍ നിരവധി പേരാണ് എത്തിയത്.