വിപണി കീഴടക്കാന്‍ സാംസങ് ഗ്യാലക്‌സി എ8 സ്റ്റാര്‍ എത്തി
ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഗ്യാലക്‌സി എ8 സ്റ്റാറുമായി വിപണി കീഴടക്കാന്‍ സാംസങ് എത്തി. കഴിഞ്ഞ ജനുവരിയില്‍ സാംസങ് വിപണിയിലെത്തിച്ച ഗ്യാലക്‌സി എ8 ന്റെ അപ്‌ഡേറ്റ് ചെയ്ത മോഡലാണ് ഗ്യാലക്‌സി എ8 സ്റ്റാര്‍. 34,990 രൂപ മുതലാണ് ഗ്യാലക്‌സി എ8 സ്റ്റാറിന്റെ വില ആരംഭിക്കുന്നത്.
6.3 ഇഞ്ച് ഫുള്‍ എച്ച്ഡി -സൂപ്പര്‍ അമോള്‍ഡ് (AMOLED) ഇന്‍ഫിനിറ്റി ഡിസ്പ്ലേയും ഡ്യുവല്‍ റിയര്‍ ക്യാമറകളുമാണ് എ8 സ്റ്റാറിന്റെ പ്രത്യേകത. വീഡിയോ കാണാനും മറ്റുമായി മികച്ച ഡിസ്പ്ലേ റേഷ്യോയും (18.5:9) എ8 സ്റ്റാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വശങ്ങളില്‍ മെറ്റല്‍ ബോഡിയും 2.5 ഡിയിലും 3 ഡിയിലുമുള്ള കര്‍വ്ഡ് ഗ്ലാസ്സ് ബോഡിയുമാണ് എ8 സ്റ്റാറിനുള്ളത്. 16 എം.പി, 24 എംപി സെന്‍സറുകളുടെ കോമ്പിനേഷനാണ് ഈ ഫോണിനെ ഡ്യുവല്‍ ഇന്റലിക്യാം ആക്കി മാറ്റുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
കുറഞ്ഞ പ്രകാശത്തിലും മികച്ച ഫോട്ടോ ക്വാളിറ്റി ഉറപ്പുവരുത്താവുന്ന f/1.7 അപേര്‍ച്ചറുകളോട് കൂടിയ ക്യാമറ സെന്‍സറുകളാണ് ഇരുക്യാമറകളിലും നല്‍കിയിരിക്കുന്നത്. 24 എംപിയാണ് മുന്‍വശത്തെ ക്യാമറ. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും മികച്ച ഫോട്ടോകള്‍ സമ്മാനിക്കാനുള്ള കഴിവുണ്ട് ഫോണിനെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ബൊകേ ഇഫക്‌റ്റോടു കൂടിയ ലൈവ് ഫോക്കസ് ഫീച്ചറും ഷാര്‍പ്പ് ഫോക്കസ് നല്‍കുന്നതിനൊപ്പം വേണമെങ്കില്‍ ബാക്ക്ഗ്രൗണ്ട് ബ്‌ളര്‍ ആക്കാനുള്ള സംവിധാനവും എ8 സ്റ്റാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
3,700 എംഎഎച്ചാണ് ബാറ്ററി കപ്പാസിറ്റി. ഫോണിന്റെ മുകള്‍ഭാഗത്തായി ഒരു സി ടൈപ്പ് യുഎസ്ബി ചാര്‍ജിങ്ങ് പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ആകര്‍ഷകമായ ഡിസൈനില്‍ വിപണിയിലേക്കെത്തുന്ന ഈ ഫോണില്‍ ആറ് ജിബി റാമും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബിവരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണുള്ളത്.
എപ്പോഴും ഓണായിരിക്കുന്ന ഡിസ്പ്ലേ, ഡ്യുവല്‍ മെസഞ്ചര്‍ ഫീച്ചര്‍, ഫേസ് റെക്കഗ്‌നേഷന്‍ ഫീച്ചര്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ബിക്‌സ്ബി വോയിസ് അസിസ്റ്റന്റ്, സാംസങ് പേ തുടങ്ങിയ സംവിധാനങ്ങളേയും ഗ്യാലക്‌സി എ8 സ്റ്റാര്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സാംസങ് ഗ്യാലക്‌സി എ8 സ്റ്റാര്‍ ഫോണുകള്‍ ആഗസ്ത് 27 മുതല്‍ ആമസോണില്‍ (Amazon.in) ലഭ്യമാകും. സെപ്തംബര്‍ 5 മുതലാവും ഇന്ത്യയിലെ റീട്ടെയില്‍ ഷോപ്പുകളിലെത്തുക.
മിഡ്‌നൈറ്റ് ബ്ലാക്ക്, ഐവറി വൈറ്റ് എന്നീ രണ്ടു കളറുകളിലാണ് നിലവില്‍ ഗ്യാലക്‌സി എ8 സ്റ്റാര്‍ ലഭിക്കുക.