സന്ദേശങ്ങള്‍ നഷ്ടപ്പെടില്ല; പുതിയ ബാക്കപ്പ് സംവിധാനവുമായി വാട്‌സാപ്പ്

നമ്മള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണിന്റെ പരിധിയില്‍ കവിഞ്ഞ് സന്ദേശങ്ങള്‍, ഫോട്ടോകള്‍, വിഡിയോകള്‍ ഫോണിലേക്ക് എത്തി കഴിഞ്ഞാല്‍ അവയെല്ലാം വാട്‌സ് ആപ്പ് തന്നെ ഡിലീറ്റ് ചെയ്യും. എന്നാല്‍ ഉപയോക്താക്കളുടെ സൗകര്യത്തിനായി ഗൂഗിളുമായി ചേര്‍ന്ന് വാട്‌സ്ആപ്പ് പുതിയ ബാക്കപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം.


എന്നാല്‍ ഇനിമുതല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സന്ദേശങ്ങള്‍ ഗൂഗിളിന്റെ സെര്‍വറുകളില്‍ പരിധിയില്ലാതെ ബാക്കപ്പ് ചെയ്ത് സൂക്ഷിക്കുമെന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ നല്‍കുന്ന 15 ജി ബി സൗജന്യ സ്റ്റോറേജിന് പുറമേയാണിത്.

പുതിയ ബാക്കപ്പ് പ്ലാന്‍ പ്രാബല്യത്തില്‍ വരിക 2018 നവംബര്‍ 12 മുതലായിരിക്കും. നിലവില്‍ ബാക്കപ്പ് ഓപ്ഷന്‍ ഗൂഗിള്‍ അക്കൗണ്ടില്‍ നല്‍കാത്തവര്‍ നവംബര്‍ 12നകം ഇത് ചെയ്തില്ലെങ്കില്‍ വാട്‌സ്ആപ്പ് സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ നഷ്പ്പെടും.

വാട്‌സ്ആപ്പ് ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്താല്‍ മാത്രമേ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ. ഇതിനായി സ്മാര്‍ട്ട് ഫോണില്‍ വാട്‌സ്ആപ്പ് തുറക്കുക സെറ്റിങ്‌സ് മെനുവില്‍ നിന്ന് ചാറ്റ്‌സ് ഓപ്ഷന്‍ തുറക്കുക, ചാറ്റ് ബാക്കപ്പ് തിരഞ്ഞെടുക്കുക, ബാക്കപ്പ് ടു ഗൂഗിള്‍ ഡ്രൈവ് തിരഞ്ഞെടുക്കുക ബാക്കപ്പ് ഫ്രീക്വന്‍സി സെറ്റ് ചെയ്യുക, ബാക്കപ്പ് ചെയ്യേണ്ട ഗൂഗിള്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കുക, ബാക്കപ്പ് ചെയ്യേണ്ട് രീതി wifi/cellulardataor both തിരഞ്ഞെടുക്കുക.