News

പൊന്നോമനയ്ക്ക് വേണ്ടി സൈക്കിള്‍ ചവിട്ടി മന്ത്രി താരമായി

നെല്ല്  പുഴുങ്ങിക്കോണ്ടിരുന്നപ്പഴാണ് ഞാന്‍ എന്റെ മകനെ പ്രസവിച്ചത് എന്ന പഴങ്കഥ നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ ആ പഴങ്കഥകളെ കാറ്റില്‍ പറത്തി പഴയ തലമുറയെ അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. തന്റെ കന്നി പ്രസവത്തിന് പോകുന്നതിന്റെ യാതൊരു പിരിമുറക്കുവമില്ലാതെ കൂളായി സൈക്കിള്‍ ചവിട്ടി പോയത് മറ്റാരുമല്ല ന്യൂസിലാന്‍ഡ് മന്ത്രി കൂടിയായ ജൂലി ആന്‍ സെന്ററാണ്.

വനിതാക്ഷേമവകുപ്പും ഗതാഗത വകുപ്പു സഹമന്ത്രിയുമായ ജൂലിയുടെ സാഹസികതയില്‍ അമ്പരന്നിരിക്കുകയാണ് പലരും. അറിയപ്പെടുന്ന സൈക്കിളിസ്റ്റ് കൂടിയായ ജൂലി വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയാണ് ഓക് ലന്‍ഡ് സിറ്റി ഹോസ്പിറ്റലില്‍ എത്തിയത്.

‘സഹായികളായവര്‍ക്ക് കാറിലിരിക്കാന്‍ ഇടമില്ലെന്നു തോന്നിയപ്പോഴാണ് ഞാനും പങ്കാളിയും സൈക്കിളില്‍ പോകാന്‍ തീരുമാനിച്ചത്. അതെന്നെ വളരെ നല്ല മാനസികാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു’ ജൂലി സമൂഹമാധ്യമത്തില്‍ കുറിച്ചു.

നാല്പത്തിരണ്ട് ആഴ്ച്ച ഗര്‍ഭിണിയായ ജൂലിയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയത്.അങ്ങനെ സാഹസിക യാത്ര നടത്തിയ ജൂലിക്ക് പിറന്നത്‌ ഒരു ആണ്‍കുട്ടിയാണ്.

അടുത്തിടെ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആന്‍ഡേഴ്‌സണ്‍ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച് വിശ്രമം കഴിയും മുമ്പേ ജോലിയില്‍ തിരിച്ചെത്തി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഔദ്യോഗിക പദവിയില്‍ ഇരിക്കവേ പ്രസവിക്കുന്ന ലോകത്തിലെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ജസീന്ത. നേരത്തെ 1990ല്‍ ബേനസീര്‍ ഭൂട്ടോയാണ് ഔദ്യോഗിക പദവിയില്‍ വച്ചു കുഞ്ഞിനു ജന്മം നല്‍കിയ ആദ്യത്തെ വനിതാ നേതാവ്.