News

നവകേരള ശില്‍പികളാവാന്‍ സുനിതയുടെ പെണ്‍പടകളും

അതിജീവിക്കുകയാണ് നമ്മുടെ കേരളം. നിരവധി ആളുകളാണ് ക്യാമ്പ് വിട്ട് വീടുകളിലെത്തുന്നത്. പല വീടുകളും ഭാഗികമായി തകര്‍ന്ന നിലയിലാണ്. ദേശത്തിന്റെ പല ദിക്കുകളില്‍ നിന്നാണ് പലരും വാഗ്ദാനവുമായി എത്തുന്നത്.

എന്നാല്‍ എല്ലാ വാഗ്ദാനങ്ങളേയും ഞെട്ടിച്ച് കൊണ്ട് തങ്ങളുടെ 20 പെണ്‍കുട്ടികളെ സഹായത്തിനായി കേരളത്തിലേക്ക് അയയ്ക്കുകയാണെന്ന് മനുഷ്യവകാശ പ്രവര്‍ത്തക സുനിത കൃഷ്ണന്‍. പ്രജ്വല എന്ന സന്നദ്ധ സംഘടനയുടെ സാരഥി കൂടിയാണ് സുനിത കൃഷ്ണന്‍.


വെല്‍ഡര്‍മാരായും കാര്‍പെന്റര്‍മാരായും പരിശീലനം നേടിയ ഞങ്ങളുടെ 20 പെണ്‍കുട്ടികള്‍ കേരളത്തിലേക്ക് പോകും. വീടുകളുടെ തകരാര്‍ പരിഹരിക്കാന്‍ സഹായിക്കുന്നതിന്. 2009ല്‍ മഹ്ബൂബ് നഗറിലുണ്ടായ വെള്ളപ്പൊക്ക സമയത്തും അവരുടെ സഹായമുണ്ടായിരുന്നു. ഒരു മാസത്തോളം നിന്ന്, 3000 കുടുംബങ്ങളെ ഈ പെണ്‍കുട്ടികള്‍ അന്ന് സഹായിച്ചിട്ടുണ്ട് എന്നും സുനിത കൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചു.