സംസ്ഥാനത്തെ ഗതാഗത സംവിധാനം സാധാരണ നിലയിലായി
സംസ്ഥാനത്ത് കെഎസ്ആര്‍ടിസി-ട്രെയിന്‍ സര്‍വ്വീസുകള്‍ സാധാരണനിലയിലായി. തിരുവനന്തപുരത്തു നിന്നുള്ള ദീര്‍ഘദൂര ബസുകള്‍ ഓടിത്തുടങ്ങി.തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍, എറണാകുളം-ഷൊര്‍ണ്ണൂര്‍-തൃശൂര്‍ പാതകളിലെ തടസ്സങ്ങള്‍ കൂടി മാറി.
28 പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും. തിരുവനന്തപുരത്തു നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകളായ മാവേലി, മംഗ്ളൂര്, അമൃത എക്സ്പ്രസ്സുകളുടെ സര്‍വ്വീസിന്റെ കാര്യത്തില്‍ ഇന്ന് വൈകീട്ട് തീരുമാനമാകും.
കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്.എം.സി.റോഡ് വഴിയും ദേശീയപാത വഴിയുമുള്ള സര്‍വീസുകള്‍ നടക്കുന്നു.
വെള്ളം ഇറങ്ങാത്തതിനാല്‍ കുട്ടനാട് ,ആലുവ-പറവൂര്‍ റൂട്ട്, കൊടുങ്ങല്ലൂര്‍ – പറവൂര്‍ റൂട്ട് എന്നിവടങ്ങളിലെ സര്‍വീസുകള്‍ തടസപ്പെട്ടു. മൂന്നാര്‍ ഡിപ്പോയിലെ സര്‍വീസുകള്‍ തുടങ്ങിയിട്ടില്ല. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സ്പെഷ്യല്‍ ബസ്സുകള്‍ നാളെ മുതല്‍ സര്‍വ്വീസ് തുടങ്ങും.