വെള്ളമിറങ്ങുന്നു; വീട്ടിലേക്ക് മടങ്ങുന്നവര്‍ സൂക്ഷിക്കുക
മഴക്കെടുതിയില്‍ തകര്‍ന്ന കേരളക്കരയില്‍ സ്ഥിതിഗതികള്‍ ശാന്തമാകുകയാണ്. മഴയുടെ അളവില്‍ ഇന്നലെ വൈകുന്നേരം മുതല്‍ കുറവ് അനുഭവപ്പെടുന്നുണ്ട്.
ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് തിരികെ കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏറെയാണ്. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണമെന്നാണ് ഡോ. ഷിനു ശ്യാമളന്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ്
പാമ്പുകള്‍ ധാരാളമായി വെള്ളം ഇറങ്ങുന്ന വീടുകളില്‍ കണ്ടു വരുന്നു.
സൂക്ഷിക്കുക. (എന്റെ ബന്ധുക്കളുടെ വീടുകളില്‍ ഒന്നാണ് താഴെ)
1.പാമ്പ് കടിച്ചാല്‍ പാമ്പിനെ പിടിക്കാന്‍ സമയം കളയേണ്ടതില്ല.
2. കടിച്ച ഭാഗം കഴിവതും അനക്കാതെയിരിക്കുക.
3. മുറിവില്‍ പച്ചമരുന്നു വെച്ചു സമയം കളയാതെ ആശുപത്രിയില്‍ എത്തിക്കുക.
4. മുറിവിന്റെ മുകളില്‍ 1, 2 ഇഞ്ച് വിട്ട് ചെറിയ തുണി കൊണ്ട് കെട്ടുക. ഒരുപാട് മുറുക്കി കെട്ടരുത്. ഒരു വിരല്‍ കടക്കുന്ന മുറുക്കത്തില്‍ മാത്രം കെട്ടുക.
5.രോഗിയെ ഉടനെ ആശുപത്രിയില്‍ എത്തിക്കുക.