കുതിരാനില്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു
കനത്ത മഴയെത്തുടര്‍ന്ന് കുതിരാനില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പാലക്കാട്- തൃശ്ശൂര്‍ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.
അപ്രതീക്ഷിതമായ മണ്ണിടിച്ചിലായതിനാല്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു.
തുരങ്കത്തിന്റെ സുരക്ഷയില്‍ ആശങ്കയുണര്‍ന്നു.
സംഭവത്തെത്തുടര്‍ന്ന് ദേശീയപാതാ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതി വിലയിരുത്തി.