Kerala

കൊച്ചി വിമാനത്താവളം ശനിയാഴ്ച തുറന്നേക്കില്ലെന്ന് സിയാല്‍

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം ശനിയാഴ്ചയും തുറക്കാന്‍ സാധിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ സൂചന നല്‍കി. പെരിയാറില്‍ ഉയരുന്ന ജലനിരപ്പില്‍ ആലുവയും വിമാനത്താവളം പരിസരവും മുങ്ങികിടക്കുന്നതിനാല്‍ വെള്ളമിറങ്ങുന്നതിന് വരെ വിമാനം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.


കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ വെള്ളം പമ്പ് ചെയ്ത് കളയാന്‍ കഴിയില്ല. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ പെരിയാറിലെ വെള്ളപ്പൊക്കത്തിന് ശമനമില്ല. വിമാനത്താവളത്തില്‍ റണ്‍വേയിലും ഏപ്രിണിലുമെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്.

ശനിയാഴ്ച വരെ തുടര്‍ച്ചയായി നാല് ദിവസം വിമാനത്താവളം അടച്ചിടാനാണ് നേരത്തെ സിയാല്‍ അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തുറക്കുന്നതി ഇതിലും വൈകുമെന്നാണ് കരുതുന്നത്.

വിദേശത്ത് പേകേണ്ടവര്‍, വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നവര്‍ അതനുസരിച്ച് യാത്രയില്‍ മാറ്റം വരുത്തേണ്ടി വരും. കാര്‍ഗോ ടെര്‍മിനലും, വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം എത്തിക്കുന്ന സോളാര്‍ പാടത്തിലും വെള്ളം കയറിയ നിലയിലാണ്.