News

ദുരിത പെയ്ത്തിന് നടുവില്‍ വൈദ്യുതിയില്ലെങ്കിലും ഫോണ്‍ ചാര്‍ജ് ചെയ്യാം

കനത്തമഴയെത്തുടര്‍ന്ന് പ്രളയബാധിത പ്രദേശങ്ങളില്‍ പലയിടങ്ങളിലും വൈദ്യുതി ബന്ധം അധികൃതര്‍ വിച്ഛേദിച്ചിരിക്കുകയാണ്. മഴ നിര്‍ത്താതെ പെയ്യുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പോലും പുറത്തിറങ്ങാനാകാതെ കുടുങ്ങികിടക്കുകയാണ്.

ദൗത്യസേനാംഗങ്ങളോടും, രക്ഷാപ്രവര്‍ത്തകരുമായി ആശയവിനിമയം നഷ്ടപെടാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് കരുതേണ്ടത് അത്യാവശ്യമാണ്.

എന്നാല്‍ വൈദ്യുതി ഇല്ലെങ്കില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. ഈ അടിയന്തിര ഘട്ടത്തില്‍ ടി വി റിമോട്ടിലും ക്ലോക്കിലുള്ള ബാറ്ററികളും ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാവുന്നതാണ്.

  • കയ്യിലുള്ള യുഎസ്ബി ചാര്‍ജര്‍ കേബിള്‍ പകുതിയായി മുറിക്കുക.
  • ഫോണില്‍ കുത്തുന്ന പിന്‍ ഉള്ള കേബിള്‍ ഭാഗം എടുക്കുക.
  • കേബിളിന്റെ മുറിച്ച അറ്റത്ത് നാല് കേബിളുകള്‍ കാണാം. ഇതില്‍ ചുവപ്പ്, കറുപ്പ് കേബിളുകള്‍ എടുക്കുക.
  • ഈ കേബിളുകളുടെ അറ്റത്തെ പ്ലാസ്റ്റിക് ആവരണം കളയുക.
  • ശേഷം റിമോട്ടില്‍ ഇടുന്ന മൂന്ന് ബാറ്ററികള്‍ എടുക്കുക.
  • ബാറ്ററികള്‍ ഒന്നിന് പിറകില്‍ ഒന്നായി വെച്ച്, പേപ്പര്‍ കൊണ്ട് ചുറ്റി കെട്ടുകയോ, ടാപ്പ് ഒട്ടിച്ച് പരസ്പരം ബന്ധിപ്പിക്കുകയോ ചെയ്യുക.
  • പോസിറ്റീവ് ഭാഗം മുകളിലേക്ക് ആയി വരും വിധം വേണം ബാറ്ററികള്‍ ബന്ധിപ്പിക്കേണ്ടത്.
    ഇനി ചാര്‍ജര്‍ കേബിള്‍ ഫോണില്‍ കണക്റ്റ് ചെയ്യുക.
  • കേബിളിന്റെ അറ്റത്തെ ചുവപ്പ് വയര്‍ ബാറ്ററിയുടെ (+) പോസിറ്റീവ് ഭാഗത്തും (ഉയര്‍ന്നു നില്‍ക്കുന്ന ഭാഗം) കറുപ്പ് വയര്‍ ബാറ്റിയുടെ നെഗറ്റീവ് (-) ഭാഗത്തും ചേര്‍ത്ത് വെക്കുക
    ഫോണ്‍ ആവശ്യത്തിന് ചാര്‍ജ് ആവുന്നത് വരെ ഇങ്ങനെ വെക്കാം.

എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ ഈ മാര്‍ഗം ഉപയോഗിക്കാന്‍ പാടുള്ളൂ, ചാര്‍ജര്‍ അഡാപ്റ്ററിലേത് പോലെ കൃത്യമായ അളവിലായിരിക്കില്ല ബാറ്ററികളില്‍ നിന്നും നേരിട്ട് വൈദ്യുതി ഫോണിലേക്ക് എത്തുക. അതിന്റേതായ സുരക്ഷാ പ്രശ്‌നങ്ങള്‍ ഈ മാര്‍ഗത്തിനുണ്ട്. ഈ മാര്‍ഗം ഫോണിനും അത്ര നല്ലതല്ല.