കനത്തമഴ; നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച്ച വരെ അടച്ചു
കനത്തമഴ മൂലം മുല്ലപ്പെയാര്‍, ഇടുക്കി-ചെറുതോണി അണക്കെളട്ടുകള്‍ തുറന്നതോടെ നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച്ച വരെ അടച്ചു.
ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതാണ് വിമാനത്താവളം അടയ്ക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണു കാര്യങ്ങളെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ചയ്ക്കു രണ്ടുവരെയാണ് നിര്‍ത്തിവച്ചിരുന്നത്.
ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്‍കരുതലിന്റെ ഭാഗമായും നെടിമ്പാശേരി വിമാനത്താവളം അടച്ചിരുന്നു. കൊച്ചിയില്‍ നിന്ന് സര്‍വീസ് റദ്ദാക്കിയ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലാവും സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങും തിരുവനന്തപുരത്ത് നിന്നാവും സര്‍വീസ് നടത്തുക.
വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു : 0484-303500,2610094