Kerala

സ്ത്രീ സുരക്ഷയ്ക്കായി കൈകോര്‍ത്ത്‌ ബോണ്ട്‌ സഫാരിയും ബിഗ്‌ എഫ് എമ്മും

‘അമ്മ പെങ്ങന്മാര്‍ സുരക്ഷിതരായിരിക്കട്ടെ, കുഞ്ഞാറ്റ കുരുന്നുകള്‍ അക്രമിക്കപ്പെടാതിരിക്കട്ടെ’ എന്ന ലക്ഷ്യത്തിന് വേണ്ടി ബിഗ് എഫ് എമ്മിന്റെ വന്ദേ കേരളം സീസണ്‍6 വെള്ളത്തിനടിയില്‍ വെച്ച് ആദ്യമായി ലൈവ് റേഡിയോ ഷോ അവതരിപ്പിക്കുന്നു.

സ്ത്രീസുരക്ഷയ്ക്കായി ഒരുക്കുന്ന ലൈവ് ഷോ ബോണ്ട് ഓഷ്യന്‍ സഫാരിയുടെ സഹകരണത്തോടെ കോവളം ഉദയസമുദ്ര ഹോട്ടലിലെ നീന്തല്‍കുളത്തിനുള്ളില്‍ നാളെ രാവിലെ 10 മുതല്‍ 11 വരെ ആര്‍.ജെ കിടിലം ഫിറോസ് വന്ദേ കേരളം ലൈവ് ഷോ അവതരിപ്പിക്കും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ക്കെതിരെ 50000 ശബ്ദ വോട്ടുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ഉദ്യമം. ഇതിലൂടെ ശേഖരിക്കുന്ന ശബ്ദ വോട്ടുകള്‍ വെള്ളത്തിനുള്ളില്‍ വച്ച് തന്നെ സുരേഷ് ഗോപി എം.പിയ്ക്ക് കൈമാറും.

ബോണ്ട് ഓഷ്യന്‍ സഫാരിയുടെ സമുദാന്തര്‍വാഹനമായ (ബോണ്ട് ) ബ്രീത്തിങ് ഒബസര്‍വേറ്ററി നോട്ടിക്കല്‍ ഡിവൈസിന്റെ ‘സഹായത്തോടെയാണ് ഈ ഉദ്യമം. ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു തല്‍സമയ എഫ്.എം. റേഡിയോ ഷോ വെള്ളത്തിനുള്ളില്‍ അവതരിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക- സിനിമാരംഗത്തെ പ്രമുഖര്‍ ലൈവ് റേഡിയോ ഷോയില്‍ പങ്കെടുക്കും.