പുണെ; രാജ്യത്ത് ജീവിക്കാന്‍ മികച്ച നഗരം
രാജ്യത്തു സുഗമ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം പുണെയ്ക്ക്. ഭവന, നഗര മന്ത്രാലയമാണ് 111 നഗരങ്ങള്‍ക്കു റാങ്കിങ് നല്‍കിയത്.നവി മുംബൈ രണ്ടാംസ്ഥാനവും ഗ്രേറ്റര്‍ മുംൈബ മൂന്നാംസ്ഥാനവും നേടി. താനെ ആറാം സ്ഥാനം നേടി. 58.11 സ്കോര്‍ നേടിയാണ് പുണെ മറ്റു നഗരങ്ങളെ പിന്നിലാക്കിയത്. രാജ്യതലസ്ഥാനമായ ഡല്‍ഹി, കൊച്ചിയെക്കാള്‍ പിന്നില്‍ 65-ാംസ്ഥാനത്താണെന്നതും കൗതുകമായി.
ചെന്നൈയ്ക്ക് 14-ാംസ്ഥാനമുണ്ട്.കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന റാങ്കിങ്ങില്‍ കൊല്‍ക്കത്ത നഗരത്തെ പരിഗണിക്കേണ്ടെന്നു പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഭരണകാര്യം, സാമൂഹിക സ്ഥാപനങ്ങള്‍, സാമ്പത്തികവും അല്ലാത്തതുമായ അടിസ്ഥാന സൗകര്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് നഗരങ്ങള്‍ക്കു റാങ്കിങ് നല്‍കിയതെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്ന നഗരം, ഐടി, ഓട്ടോമൊബീല്‍, വിദ്യാഭ്യാസ മേഖലകളിലെ മുന്‍നിര സാന്നിധ്യം എന്നീ നേട്ടങ്ങള്‍ക്കു പുറമെയാണ് ഈ പൊന്‍തൂവല്‍ കൂടി പുണെയ്ക്ക് കൈവരുന്നത്.
മുംബൈ കഴിഞ്ഞാല്‍ സംസ്ഥാനത്തെ എറ്റവും വലിയ നഗരമായ പുണെ ജനസംഖ്യയില്‍ രാജ്യത്തെ നഗരങ്ങളില്‍ ഒന്‍പതാം സ്ഥാനത്താണ് (3.13 ദശലക്ഷം). മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനമായ നഗരം. പ്രശസ്തമായ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.രാജ്യത്തെ മൊത്തം വിദേശ വിദ്യാര്‍ഥികളില്‍ പകുതിയോളം പേര് പുണെയിലാണ്.ഇക്കാരണത്താല്‍ കിഴക്കിന്റെ ഓക്സ്ഫഡ് എന്നും നഗരം അറിയപ്പെടുന്നു. ഐടി ഹബ്ബ് എന്ന പരിണാമത്തിനിടയിലും ഓട്ടോമൊബീല്‍ പോലുള്ള വ്യവസായ മേഖലകളിലെ ആധിപത്യം നഗരം മറ്റാര്‍ക്കും വിട്ടുകൊടുക്കുന്നുമില്ല.