ശ്രീലങ്കൻ ടൂറിസ്റ്റ് പൊലീസ് ഹിന്ദിയും ചൈനീസും സംസാരിക്കും
ശ്രീലങ്കയിലെത്തുന്ന ടൂറിസ്റ്റുകൾ ഇനി ഭാഷയറിയാതെ ബുദ്ധിമുട്ടേണ്ട. ഏറ്റവും അധികം സഞ്ചാരികൾ ശ്രീലങ്കയിൽ എത്തുന്നത് ഇന്ത്യ,ചൈന എന്നിവിടങ്ങളിൽ നിന്നാണ്. അതുകൊണ്ടു ടൂറിസ്റ്റ് പൊലീസിനെ ഹിന്ദി, മന്ഡാരിന് ഭാഷകൾ പഠിപ്പിക്കുകയാണ് ശ്രീലങ്ക.
ഇന്ത്യയില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികളുമായി ആശയവിനിമയം കാര്യക്ഷമമാക്കുന്നതിനായാണ് ഹിന്ദി പഠനം. രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ 25 ഓളം പുതിയ പൊലീസ് പോസ്റ്റുകൾസ്ഥാപിക്കുമെന്നും ഇവിടങ്ങളിൽ ഹിന്ദി സംസാരിക്കാനറിയുന്നവരെ നിയമിക്കുമെന്നും ഐ ജി പൂജിത് ജയസുന്ദര പറഞ്ഞു. ഫ്രഞ്ച് ഭാഷ കൈകാര്യം ചെയ്യാനും ടൂറിസ്റ്റ് പൊലീസിനെ ശ്രീലങ്ക പരിശീലിപ്പിക്കുന്നുണ്ട്. നേരത്തെ ഇംഗ്ലീഷില്‍ മാത്രമാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്.