നാട്ടിൻ പുറങ്ങളിൽ ഓണം ഉണ്ണാം, ഓണസമ്മാനങ്ങൾ വാങ്ങാം പദ്ധതിക്ക് തുടക്കം
മലയാളികളുടെ ഓണത്തനിമ ആസ്വദിക്കാൻ കടൽ കടന്നും അതിഥികൾ എത്തിയപ്പോൾ മടവൂർപ്പാറ നിവാസികൾക്കും ഉത്സവ പ്രതീതി. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ ഓണത്തോട് അനുബന്ധിച്ച് നടത്തിയ മടവൂർ പാറ ഗ്രാമയാത്രയോട് അനുബന്ധിച്ചാണ് പത്തംഗ വിദേശ ടൂറിസ്റ്റുകൾ മടവൂർ പാറ കാണാനെത്തിയത്.
ഗ്രാമയാത്രയുടെ ഭാഗമായി സംഘം ആദ്യം എത്തിയത് പപ്പടം ഉണ്ടാക്കുന്ന മായയുടെ വീട്ടിലേക്കായിരുന്നു. പപ്പടത്തിനായി മാവ് കുഴക്കുന്നത് മുതൽ പപ്പടം കാച്ചുന്നത് വരെ അതിഥികൾക്ക് നവ്യാനുഭമായി, തുടർന്ന് ചിപ്സ് ഉണ്ടാക്കുന്നതും കണ്ടശേഷം വെറ്റില, കുരുമുളക് കൃഷികളും നേരിൽ കണ്ട് ആസ്വദിച്ചു, തുടർന്ന് ഓമനയുടെ വീട്ടിലെ ഓലമെടയൽ കാണുകയും, അതിൽ പങ്കാളികളാകുകയും ചെയ്തു, തുടർന്ന് പ്രകൃതി രമണീയമായ മടവൂർ പറയുടെ ഗ്രാമഭംഗി ആസ്വദിച്ച സംഘം, പുരാതനമായ ശിവക്ഷേത്രവും സന്ദർശിച്ച് മനം നിറച്ചു, തുടർന്ന് ഇവർക്കായി വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
വാഴയിലയിൽ സദ്യ വിളമ്പി പായസം കൂട്ടി ഊണ് കഴിച്ച യു.കെ, സ്വദേശിറോബ് പറഞ്ഞു, കേരള സദ്യ സൂപ്പർ, ഇത് തന്നെയായിരുന്നു അഞ്ചോളം രാജ്യങ്ങളിൽ നിന്നെത്തിയ വിദേശികൾക്കും പറയാനുള്ളത്, ഓണത്തിന്റെ ഭാഗമായി സംസ്ഥാന ഉത്തരവാദിത്തമിഷൻ സംഘടിപ്പിക്കുന്ന വില്ലേജ് ലൈഫ് എക്സിപീരിയൻസിൽ പങ്കെടുത്ത റഷ്യ. ജർമ്മനി. ബെൽജിയം. യു കെ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഓണസദ്യയും വില്ലേജ് ലൈഫ് എക്സ്പീരിയൻസും വ്യത്യസ്ത അനുഭവമായി, തങ്ങൾക്ക് പപ്പടം ഉണ്ടാക്കി കാണിച്ച മായയും, ഓലമെടയാൻ സഹായിച്ച ഓമനയോടൊപ്പവും സദ്യ കഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അവർ പങ്ക് വെച്ചു.
സംസ്ഥാനത്തെ അപ്രതീക്ഷിതമായ പ്രകൃതിദുരന്തത്തെ തുടർന്ന് ആഘോഷ പരിപാടികളും, സംസ്ഥാന തല ഉദ്ഘാടനവും ഉപേക്ഷിച്ചാണ് വില്ലേജ് ലൈഫ് എക്സീരിയൻസിന് തുടക്കം കുറിച്ചത്. എക്പീരിയൻസ് ആസ്വദിക്കാനെത്തിയ വിദേശികളെ ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ കെ, രൂപേഷ് കുമാർ മഞ്ഞക്കോടിയും, വാഴക്കാ ചിപ്സും, ഉപ്പേരിയും ഉൾപ്പെടെയുള്ള ഓണ സമ്മാനം നൽകി സ്വീകരിച്ചു, തുടർന്നായിരുന്നു വിഭമ സമൃദ്ധമായ ഓണസദ്യ.
ഇത്തവണ ഓഗസ്റ്റ് 15 മുതൽ 31 വരെ വിവിധയിടങ്ങളിൽ ഇത് പോലെയുള്ള ഗ്രാമയാത്രകൾ ഉത്തരവാദിത്തമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.