യാത്രികരേ, റായീസ് നിങ്ങള്‍ക്കൊരു പാഠമാണ്
ഒരു ചെറിയ പ്രശ്‌നമുണ്ടായാല്‍ പോലും ‘മടുത്തു ഈ ജീവിതം’ എന്ന പറഞ്ഞു ജീവിതപുസ്തകം മടക്കി വെയ്ക്കുന്ന എത്ര പേരുടെ കഥകളാണ് നാം നിത്യവും കേള്‍ക്കുന്നത്.
അങ്ങനെയൊരിക്കല്ലെങ്കിലും ചിന്തിച്ചവര്‍ കേള്‍ക്കേണ്ട കഥയാണ് റായീസിന്റേത്. ഇപ്പോള്‍ വൈറലായ ഒരു കുറിപ്പിലൂടെയാണ് ലോകം റായീസിനെ അറിഞ്ഞത്. ഒരു മനുഷ്യായുസിന്റെ പതിനാലു വര്‍ഷം റായീസ് സ്‌ട്രെച്ചറിലാണ് ജീവിച്ചത്. ജീവിതം നിത്യ വിരാമമിട്ട് മടങ്ങുന്നവരോട് റായീസ് പറയും ദേ എന്നെ നോക്കൂ..
90 ശതമാനം പൂര്‍ണമായും സ്ഥിരമായും നിശ്ചലാവസ്ഥയിലായ ശരീരത്തിന് മുന്നില്‍ പതറാതെ ജീവിതത്തെ ആഘോഷമാക്കാന്‍ ഒപ്പം നില്‍ക്കുന്ന സൗഹൃദത്തെക്കുറിച്ചും റായീസിന് ഒരുപാട് പറയാനുണ്ട്. ചങ്കായ ചെങ്ങായിമാര്‍ക്കൊപ്പം കൊടികുത്തി മലയുടെ മഞ്ഞുപെയ്യുന്ന തലപ്പൊക്കത്തിലേക്ക് യാത്ര പോയതിനെക്കുറിച്ചാണ് റായീസ് കുറിപ്പെഴുതിയത്.
വിഷമങ്ങളൊന്നും കൂട്ടികൊണ്ടുപോകുന്ന സ്വഭാവം റായീസിനില്ല. എല്ലാ സങ്കടങ്ങളും വഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. അതുകൊണ്ടു തന്നെ ഒന്നും അയാളെ അലട്ടുന്നില്ല. പ്രതീക്ഷയുടെ പുതിയ വെളിച്ചം മാത്രമാണ് റായീസിന്റെ സ്വപ്നങ്ങളിലുള്ളത്. അതുകൊണ്ടുതന്നെയാണ് അയാള്‍ പ്രകൃതിയുടെ സൗന്ദര്യം നുകര്‍ന്ന് ഇങ്ങനെ പാറി പറക്കുന്നത്.
ആരോഗ്യമുള്ള ശരീരമുള്ളവര്‍ പോലും മലകയറുമ്പോള്‍ മടിച്ചിരിക്കുമെങ്കില്‍ റായീസിന് ഒരിക്കലും അങ്ങനെയുണ്ടാകില്ല. കാരണം അയാള്‍ പറക്കുന്ന ചിറകുകള്‍ അത്രമേല്‍ സ്‌നേഹമുള്ളതാണ്.
ആ സ്‌നേഹത്തിന്റെയും കരുതലിന്റെയും ആത്മധൈര്യത്തിന്റെയും കഥ റായിസ് പറയുന്നത് ഇങ്ങനെയാണ്
കൊടികുത്തിമലയുടെ ഉച്ചിയില്‍ എത്തി നില്‍ക്കുന്ന ഈ ചിത്രങ്ങള്‍ ഇവിടെ പങ്ക് വെച്ചുകൊണ്ട് പറയാന്‍ ആഗ്രഹിക്കുന്നത് യാത്രകളെക്കുറിച്ചോ അതിന്റെ ആത്മീയ അംശത്തെക്കുറിച്ചോ ഒന്നുമല്ല,വേറെ മൂന്ന് കാര്യങ്ങളാണ്.