വണ്ടിയുടെ ബുക്കും പേപ്പറും ലൈസൻസും ഇനി മൊബൈലിൽ സൂക്ഷിക്കാം; കേന്ദ്ര വിജ്ഞാപനമിറങ്ങി
ഡ്രൈവിംഗ് ലൈസന്‍സിന്റേയും, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകളുമുള്‍പ്പെടെയുള്ളവയുടെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ അംഗീകരിച്ചുകൊണ്ടുള്ള കേകേന്ദ്ര റോഡ്, ഹൈവേ ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഒറിജിനല്‍ രേഖകള്‍ക്കു നല്‍കുന്ന മൂല്യം തന്നെ ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാര്‍ അംഗീകൃത മൊബൈല്‍ ആപ്പുകളില്‍ സൂക്ഷിച്ചുവെക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്ക് നല്‍കുന്നുവെന്നതാണ് വിജ്ഞാപനത്തിന്റെ പ്രത്യേകത.
സേവനം ലഭ്യമാക്കാന്‍ ഉപയോക്താക്കള്‍ ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നിവയില്‍ ഏതെങ്കിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ആധാര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണം. ബന്ധപ്പെട്ട രേഖകളും അനുബന്ധ വിവരങ്ങളും ആപ്പില്‍ സൂക്ഷിക്കാം. ട്രാഫിക് പോലീസോ മറ്റേതെങ്കിലും അധികാരികളോ ആവശ്യപ്പെടുന്ന പക്ഷം ഡിജിറ്റല്‍ രേഖകള്‍ കാണിചാല്‍ മതിയാകും. ഉപയോക്താക്കള്‍ നല്‍കുന്ന ക്യൂ.ആര്‍. കോഡില്‍ നിന്നാവും അധികാരികള്‍ വിവരങ്ങള്‍ ശേഖരിക്കുക. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം സര്‍ക്കാരിന്റെ തന്നെ ‘വാഹന്‍’, ‘സാരഥി’ എന്നീ ഡാറ്റാ ബേസുകള്‍ ഉപയോഗിച്ച് നടപടികള്‍ സ്വീകരിക്കാനും അധികാരികള്‍ക്ക് കഴിയും.