ദുരന്തത്തിൽ കൈകോർത്ത് നേതാക്കൾ; കേരളത്തിന് സഹായഹസ്തവുമായി നേതാക്കൾ ഒറ്റക്കെട്ട്
അവർ പരസ്പരം പോരടിക്കുന്നവരാകാം, എന്നാൽ കേരള ജനതയുടെ ദുരിതത്തിൽ അവർ ഒന്നായി കൈകോർത്തു. ആശ്വാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ വിവിധ സംസ്ഥാനങ്ങളും കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളും ഒക്കെയുണ്ട്.
ദുരന്തന്തിന്റെ വ്യാപ്തി കണക്കിലെടുത്തു മുഖ്യമന്ത്രി ഞായറാഴ്ച്ച വരെ തിരുവനന്തപുരത്തു തങ്ങുകയാണ്. കാലവർഷക്കെടുതി അവലോകനം മുഖ്യമന്ത്രി നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേരളത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്തു.
പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച്ച കേരളത്തിലെത്തുന്നുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു 15 നു വൈകിട്ട് ഗവർണർ പി സദാശിവം നടത്താനിരുന്ന ഔദ്യോഗിക വിരുന്ന് റദ്ദാക്കി. തന്റെ ശമ്പളത്തിൽ നിന്ന് ഒരു ലക്ഷം രൂപ ഗവർണർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
കർണാടക പത്തു കോടി രൂപയുടെ സഹായവും തമിഴ്‌നാട് അഞ്ചു കോടിയുടെ സഹായവും കേരളത്തിന് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകാൻ പാർട്ടി പ്രവർത്തകരോട് നിർദേശിച്ചിട്ടുണ്ട്.രാഷ്ട്രീയ നിലപാടിനപ്പുറം
അവർ പരസ്പരം പോരടിക്കുന്നവരാകാം, എന്നാൽ കേരള ജനതയുടെ ദുരിതത്തിൽ അവർ ഒന്നായി കൈകോർത്തു. ആശ്വാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ വിവിധ സംസ്ഥാനങ്ങളും കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളും ഒക്കെയുണ്ട്.
ദുരന്തന്തിന്റെ വ്യാപ്തി കണക്കിലെടുത്തു മുഖ്യമന്ത്രി ഞായറാഴ്ച്ച വരെ തിരുവനന്തപുരത്തു തങ്ങുകയാണ്. കാലവർഷക്കെടുതി അവലോകനം മുഖ്യമന്ത്രി നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേരളത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്തു.
പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച്ച കേരളത്തിലെത്തുന്നുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു 15 നു വൈകിട്ട് ഗവർണർ പി സദാശിവം നടത്താനിരുന്ന ഔദ്യോഗിക വിരുന്ന് റദ്ദാക്കി. തന്റെ ശമ്പളത്തിൽ നിന്ന് ഒരു ലക്ഷം രൂപ ഗവർണർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
കർണാടക പത്തു കോടി രൂപയുടെ സഹായവും തമിഴ്‌നാട് അഞ്ചു കോടിയുടെ സഹായവും കേരളത്തിന് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകാൻ പാർട്ടി പ്രവർത്തകരോട് നിർദേശിച്ചിട്ടുണ്ട്.