ആനത്താരയിലെ റിസോർട്ടുകൾ അടച്ചുപൂട്ടാൻ സുപ്രീംകോടതി നിർദേശം
നീലഗിരി ആനത്താരയിലെ പതിനൊന്നു റിസോർട്ടുകൾ രണ്ടു ദിവസത്തിനകം സീൽ ചെയ്യണമെന്ന് സുപ്രീം കോടതി.
ഇവ ചട്ടങ്ങൾ ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ജസ്റ്റിസ് മദൻ ലോകുർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മറ്റു 39 റിസോർട്ടുകൾ മതിയായ രേഖകൾ ഉണ്ടെന്നു 48 മണിക്കൂറിനകം ജില്ലാ കളക്റ്ററെ ബോധ്യപ്പെടുത്തണം. രേഖകൾ ഇല്ലെങ്കിൽ അവയും അടച്ചുപൂട്ടണമെന്ന് കോടതി വ്യക്തമാക്കി.
“ആനകൾ രാജ്യത്തിന്റെ പൈതൃകത്തിന്റെ കൂടി ഭാഗമാണ്. ഇവയെ സംരക്ഷിക്കാൻ മതിയായ നടപടികൾ ഉണ്ടാകുന്നില്ലന്നും ആനത്താരയിലെ നിർമാണങ്ങൾ പരാമർശിച്ച് കോടതി പറഞ്ഞു.