മൂന്നാര്‍ -എറണാകുളം ചില്‍ സര്‍വീസ് ആരംഭിച്ചു
മൂന്നാര്‍ സബ് ഡിപ്പോയില്‍ നിന്നും കെ എസ് ആര്‍ ടി സി ചില്‍ സര്‍വീസ് ആരംഭിച്ചു. നാല് ബസുകളാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് ആരംഭിച്ചത്. മൂന്നര മണിക്കൂര്‍ കൊണ്ട് മൂന്നാറില്‍ നിന്നും എറണാകുളത്തേക്ക് എത്തുമെന്നതാണ് ചില്‍ ബസിന്റെ പ്രത്യേകത.
രാവിലെ ആറ് മണിക്ക് മൂന്നാറില്‍ നിന്ന് ആദ്യ സര്‍വീസ് ആരംഭിക്കും. തുടര്‍ന്ന് ഒന്‍പത്, 12 മൂന്ന് മണി എന്നിങ്ങനെയാവും മറ്റ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. നീലക്കുറിഞ്ഞി സീണ്‍ ആരംഭിച്ചതോടെ സര്‍വീസ് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മൂന്നാറില്‍ നിന്ന് സര്‍വീസാരംഭിക്കുന്നത് പോലെ തന്നെ രാവിലെ ആറു മണിക്ക് തന്നെ എറണാകുളത്ത് നിന്നും സര്‍വീസ് ആരംഭിക്കും. തുടര്‍ന്ന് പത്ത്, നാല് അഞ്ചര എന്നീ സമയങ്ങളിലാണ് മറ്റ് സര്‍വീസുകള്‍.
272 രൂപയാണ് ടിക്കറ്റ് നിരക്ക് മൂന്നാറില്‍ നിന്നാരംഭിക്കുന്ന ബസ് ഒരു മണിക്കൂറ് കൊണ്ട് അടിമാലിയിലെത്തും. ചില്‍ ബസിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.