Kerala

താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനരാരംഭിച്ചു

വയനാട്ടിലെ താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനരാരംഭിച്ചു. താത്കാലികമായാണ് ഗതാഗതം പുനരാരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ചുരത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചത്.

നിലവില്‍ 5 ടണ്‍ ഭാരമുള്ളതും ആറു ചക്രങ്ങളോ അതില്‍ കുറവുള്ളതോ ആയ ചരക്കുവാഹനങ്ങള്‍ക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ടൂറിസ്റ്റ് ബസുകള്‍ക്കും നിരോധനമുണ്ടായിരുന്നു.

എന്നാല്‍ ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ഗതാഗത തടസം ബാധകമായിരുന്നില്ല. ടൂറിസ്റ്റ് ബസുകളുടെ നിരോധനവും ഇതോടൊപ്പം പിന്‍വലിച്ചിട്ടുണ്ട്.