കൊച്ചിയിലെ യാത്ര ഇനി സമാര്‍ട്ടാണ്
പൊതുഗതാഗത സംവിധാനങ്ങള്‍ ആളുകള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന ‘ചലോ ആപ്പ്’ കൊച്ചിയില്‍ പുറത്തിറക്കി. മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ കെ ശശീന്ദ്രനാണ് ആപ് പുറത്തിറക്കിയത്.
തങ്ങളുടെ ബസോ ബോട്ടോ എത്തിച്ചേരുന്ന സമയം ആപ്പില്‍നിന്ന് മനസ്സിലാക്കാം. ബസോ ബോട്ടോ എവിടെയെത്തിയിട്ടുണ്ടെന്നും അറിയാം. വിവിധതരം വാഹനങ്ങള്‍ ഉപയോഗിക്കേണ്ടുന്ന (ബസ്, ഫെറി, മെട്രോ, ഓട്ടോ, ടാക്സി) ചെറിയ യാത്രകള്‍പോലും മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാനാകും. ആവശ്യവും ബജറ്റുമനുസരിച്ച് ഏറ്റവും ചെലവു കുറഞ്ഞതും വേഗത്തിലുള്ളതുമായ രീതിയും വിവിധ റൂട്ടുകളും തെരഞ്ഞെടുക്കാം.
ഏറ്റവും അടുത്തുള്ള ബസ്സ്റ്റോപ്പുകള്‍, ഫെറികള്‍, മെട്രോസ്റ്റേഷനുകള്‍ എന്നിവ കണ്ടുപിടിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ്ചെയ്ത് ചലോ ആപ്പ് ഉപയോഗിക്കാം.