News

ഗവി യാത്ര തേക്കടിയിൽ ബുക്ക് ചെയ്യാം

കേരള ഫോറസ്റ്റ് െഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ (കെ.എഫ്.ഡി.സി) ഗവി ബുക്കിങ് ഓഫീസ് തേക്കടിയിൽ പ്രവർത്തനം തുടങ്ങി. തേക്കടി വനംവകുപ്പ് ചെക്ക് പോസ്റ്റിനു സമീപം തേക്കടി ഇക്കോ െഡവലപ്പ്‌മെന്റ് കമ്മിറ്റി ഓഫീസിനു സമീപം തുറന്ന ഓഫീസിന്റെ ഉദ്ഘാടനം പെരിയാർ കടുവാ സങ്കേതം െഡപ്യൂട്ടി ഡയറക്ടർ ശില്പ വി.കുമാർ നിർവഹിച്ചു.

കെ.എഫ്.ഡി.സി.യുടെ നിയന്ത്രണത്തിൽ ഗവിയിൽ നടത്തുന്ന ടൂറിസം പരിപാടികളുടെ ബുക്കിങ് ഓഫീസാണ് തേക്കടിയിൽ പ്രവർത്തനം തുടങ്ങിയത്. തേക്കടിയിലെത്തുന്ന സഞ്ചാരികൾക്ക് പെരിയാർ കടുവാ സങ്കേതത്തിനുള്ളിലൂടെ വന്യമൃഗങ്ങളെ അടുത്ത് കാണുവാൻ പറ്റുന്നവിധത്തിലുള്ള പരിപാടികളും ഗവിയിൽ താമസിക്കുന്നതിനുമുള്ള ബുക്കിങ്ങുകളും ഇവിടെ ചെയ്യാം. കെ.എഫ്.ഡി.സി. നടത്തുന്ന ട്രക്കിങ്, തടാകത്തിൽ ബോട്ടിങ് എന്നിവയ്ക്ക് ഏറെ സഞ്ചാരികളെത്തുന്നതാണ്. മുൻപ് കുമളിയിൽ പ്രവർത്തിച്ചിരുന്ന ബുക്കിങ് ഓഫീസ് രണ്ട് വർഷം മുൻപ് വണ്ടിപ്പെരിയാറ്റിലേക്ക്‌ മാറ്റിയിരുന്നു. ഇത് സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറയുവാനിടയാക്കി.ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഗവി ബുക്കിങ് ഓഫീസ് തേക്കടിയിലേക്ക്‌ മാറ്റിയത്.