ഹൈദ്രബാദില്‍ വിമാനത്തിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍
ഹൈദ്രബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ 145 പേരടങ്ങുന്ന ജസീറ എയര്‍വേഴ്‌സാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ആളപായമില്ല.
കുവൈത്തില്‍ നിന്ന് ഹൈദ്രബാദിലെത്തിയ ജെ-608 വിമാനം റണ്‍വേയിലേക്ക് ലാന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു തീപിടച്ചത്.
എയര്‍ ട്രാഫിക് കണ്‍ട്രോളിലെയും ഗ്രൗണ്ട് സ്റ്റാഫിലെയും ചിലരാണ് ചെറിയ തീപ്പൊരി ആദ്യം ശ്രദ്ധിച്ചത്. പൈലറ്റിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ രണ്ട് എന്‍ജിനുകളും നിര്‍ത്തിയത് രക്ഷയായി. തുടര്‍ന്ന് അഗ്‌നിശമന വിഭാഗം എത്തി തീയണച്ചു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
എന്‍ജിനില്‍ തീ സ്ഥിരീകരിച്ച വിമാനത്താവളം അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സംഭവത്തില്‍ ജസീറ എയര്‍ലൈന്‍സ് പ്രതികരിച്ചിട്ടില്ല.