Tech

ഗ്രൂപ്പ് വീഡിയോ കോളുമായി വാട്‌സ് ആപ്പ്

വാട്ട്‌സ്ആപ്പ് ആഗോള വ്യാപകമായി ഗ്രൂപ്പ് വീഡിയോ കോള്‍ അവതരിപ്പിച്ചു. ഐഒഎസ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റ് വഴി ഈ സംവിധാനം ലഭിക്കും. ഈ വര്‍ഷം മെയ് മാസത്തില്‍ ഫേസ്ബുക്കിന്റെ ഡെവലപ്പ്‌മെന്റ് കോണ്‍ഗ്രസായ എഫ്8 ലായിരുന്നു ഗ്രൂപ്പ് വീഡിയോ കോളിംഗ് പ്രഖ്യാപിച്ചത്. എന്നാല്‍ 2017 ഒക്ടോബര്‍ മുതല്‍ ഈ ഫീച്ചര്‍ പരീക്ഷണാര്‍ത്ഥം ലോകത്തിലെ പല ഉപയോക്താക്കള്‍ക്കും ലഭിച്ചിരുന്നു.

വാട്ട്‌സ്ആപ്പിന്റെ കണക്ക് പ്രകാരം അവരുടെ വീഡിയോ ഓഡിയോ കോളുകള്‍ ഒരു ദിവസം 2 ബില്ല്യണ്‍ മിനുട്ട് ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഗ്രൂപ്പ് കോള്‍ എത്തുന്നതോടെ ഇതില്‍ വലിയ കുതിച്ച്ചാട്ടം വാട്ട്‌സ്ആപ്പ് അധികൃതരും, അവരുടെ മാതൃകമ്പനിയായ എഫ്ബിയും പ്രതീക്ഷിക്കുന്നു.

ചെറിയ നെറ്റ് വര്‍ക്കില്‍  പോലും വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഗ്രൂപ്പ് കോളിംഗിന് എന്നാണ് വാട്ട്‌സ്ആപ്പ് അവകാശവാദം. ഒപ്പം ഈ കോളുകള്‍ എല്ലാം തന്നെ സാധാരണ വാട്ട്‌സ്ആപ്പ് സന്ദേശം പോലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ആയിരിക്കും. 9 ടു 5 ന്റെ റിപ്പോര്‍ട്ട് പ്രകാരം വാട്ട്‌സ്ആപ്പിന് ഇപ്പോള്‍ 130 കോടി സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്.