ഇവരാണ് തൊട്ടാല്‍ പൊള്ളുന്ന ഭക്ഷണങ്ങള്‍
ലോകമേതായാലും മനുഷ്യന് അനിവാര്യമായ ഒന്നാണ് ഭക്ഷണം. വിശന്നാല്‍ നീ നീയല്ലാതെയാകും എന്ന പരസ്യ വാചകം തന്നെ മേല്‍പറഞ്ഞതിന് ഉദ്ദാഹരണം. നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഒരുകാലത്ത് ഏറ്റവും വിലയേറിയ രുചിച്ചേരുവ കുങ്കുമപ്പൂവായിരുന്നു. എന്നാല്‍ വിദേശ സഞ്ചാരികളുടെ വരവും നമ്മളുടെ വിദേശ സഞ്ചാരങ്ങളും പിന്നീട് കാട്ടി തന്നത് മഹത്തായ കാര്യങ്ങളാണ്. നമ്മള്‍ അറിഞ്ഞതും അറിയാത്തതുമായ നിരവധി ഭക്ഷണങ്ങള്‍ ലോകത്തുണ്ട്. ഇതാ തൊട്ടാല്‍ പൊള്ളുന്ന ചില ഭക്ഷണങ്ങളുടെ വിശേഷങ്ങള്‍.
സ്വാളോ പക്ഷിയുടെ കൂട്
കുത്തനെയുള്ള പാറകളില്‍ കൂടു കൂട്ടുന്ന സ്വാളോ പക്ഷിയുടെ കൂടു കൊണ്ടുണ്ടാക്കുന്ന ചൈനീസ് സൂപ്പാണ് മറ്റൊരു വിഭവം. ഉമിനീരു കൊണ്ടു മാത്രമാണ് ഇവ കൂടുണ്ടാക്കുക. കൂട് കൈക്കലാക്കുന്നതിലെ പ്രയാസമാണ് ഈ വിഭവത്തെ ഇത്രയേറെ വിലയേറിയതാക്കുന്നത്. കിലോയ്ക്ക് ഏകദേശം 3000 ഡോളര്‍ വരും.
വാഗ്യു സ്റ്റെയ്ക്‌സ്
ജപ്പാനില്‍ ബിയറും പ്രത്യേക മസാജും നല്‍കി ക്ലാസ്സിക്കല്‍ മ്യൂസിക് കേള്‍പ്പിച്ചു വളര്‍ത്തിയെടുക്കുന്ന വാഗ്യുബുള്‍ കാഫ്‌സ് എന്ന മാടുകളുടെ ഇറച്ചി കൊണ്ടുള്ള വാഗ്യു സ്റ്റെയ്ക്‌സ് ആണ് മറ്റൊരു വിഭവം. വെണ്ണ പോലെ മൃദുവായ ഇറച്ചിയും കൊതിപ്പിക്കുന്ന മണവുമാണ് ഇതിന്റെ പ്രത്യേകത. കിലോയ്ക്ക് 450 ഡോളര്‍ വില വരും.
കോപി ലുവാക് കോഫി
കോപി ലുവാക് കോഫിക്ക് ഒരു കിലോയ്ക്ക് ഏകദേശം 250-1200 ഡോളര്‍ വരെ വില വരും. ഇന്തോനീഷ്യ, ഫിലിപ്പൈന്‍സ്, സൗത്ത് ഇന്ത്യ എന്നിവിടങ്ങളിലാണ് ഇതിന്റെ ഉല്പാദനം നടക്കുന്നത്.
വൈറ്റ് ട്രഫിള്‍സ്
ഒരു തരം ഫംഗസാണ് വൈറ്റ് ട്രഫിള്‍സ്. മണ്ണിനടിയില്‍ വളരുന്ന ഇവയെ കണ്ടുപിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ നായകളുടെ സഹായം ആവശ്യമാണ്. ഫ്രാന്‍സില്‍ കാണപ്പെടുന്ന തീക്ഷ്ണ ഗന്ധമുള്ള ഈ ഫംഗസുകള്‍ക്ക് കിലോയ്ക്ക് 2100ഡോളര്‍ വില വരും .
മാറ്റ്‌സുറ്റാക്കേ മഷ്‌റൂം
ജപ്പാനില്‍ ഉള്ള മാറ്റ്‌സുറ്റാക്കേ മഷ്‌റൂമിനെ കൂണുകളുടെ ലോകത്തെ വിലയേറിയ താരമെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഒരു കിലോയ്ക്ക് ഏകദേശം 600ഡോളറാണ് വില. ഇവ കൃഷി ചെയ്‌തെടുക്കാവുന്നവയല്ല. പ്രാണികളുടെ ശല്യവും വളരാന്‍ വേണ്ട പരിതസ്ഥി ഇല്ലായ്മയും ഇവയുടെ നിലനില്‍പിന് ഭീഷണികളാണ്.