Kerala

കേരളത്തില്‍ കടുവകളുടെ എണ്ണം ഇരുന്നൂറിലേക്ക്

ലോക കടുവാ ദിനത്തിലൊരു സന്തോഷ വാര്‍ത്ത. കടുവാ കണക്കെടുപ്പിനായി കാട്ടില്‍ സ്ഥാപിച്ച ക്യാമറകളില്‍ 180 കടുവകള്‍ മുഖം കാണിച്ചു. നിരീക്ഷണ കാമ്യറയില്‍ ഇത്രയും എണ്ണം സ്ഥിതിക്ക് ഇരിന്നൂറിനടുത്ത് കടുവകള്‍ കേരളത്തിലെ കാടുകളില്‍ ഉണ്ടാകുമെന്ന് കരുതുന്നത്.


2014-ലെ കണക്കെടുപ്പില്‍ 136 കടുവകളെയാണ് കണ്ടെത്തിയത്. കണക്കെടുപ്പ് അവസാന ഘട്ടത്തിലാണ്. ലോകത്ത് സംരക്ഷണത്തിനായി ഏറ്റവും അധികം തുക ചെലവിടുന്ന വന്യജീവികളിലൊന്ന് കടുവയാണ്.

പെരിയാര്‍, പറമ്പിക്കുളം കടുവസങ്കേതങ്ങള്‍ക്ക് പുറമേ വയനാട് വന്യജീവിസങ്കേതത്തിലുമാണ് കേരളത്തില്‍ കടുവകള്‍ കൂടുതലുള്ളത്. മറ്റ് വനമേഖലകളിലും കടുവകളെ കാണുന്നതായി റിപ്പോര്‍ട്ടുണ്ട്. പെരിയാറില്‍ 29-ഉം പറമ്പിക്കുളത്ത് 31-ഉം കടുവകള്‍ ഉണ്ടെന്ന് കഴിഞ്ഞ കണക്കെടുപ്പില്‍ വ്യക്തമായിരുന്നു